x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓഹരി നിക്ഷേപകർ ആശങ്കയിൽ

ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
Published: August 16, 2026 10:52 PM IST | Updated: August 16, 2026 10:52 PM IST

പ്രതീകാത്മക ചിത്രം

ക്രൂ​ഡ്‌ ഓ​യി​ൽ വി​ല​ക്ക​യ​റ്റം ഓ​ഹ​രി നി​ക്ഷേ​പ​ക​രെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ക്കി. എ​ണ്ണ വി​ല ചൂ​ടു പി​ടി​ക്കു​ന്ന​തി​ന്‍റെ പ​രി​ണി​ത​ഫ​ലം ഓ​ഹ​രി സൂ​ചി​ക​യി​ൽ വി​ള്ള​ലു​ള​വാ​ക്കു​മെ​ന്നു ഭ​യ​ന്നു പു​തി​യ ബാ​ധ്യ​ത​ക​ളി​ൽ​നി​ന്നും പ​ല​രും പി​ൻ​തി​രി​ഞ്ഞു. ഒ​രു വി​ഭാ​ഗം നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പി​ന് ഉ​ത്സാ​ഹി​ച്ച​ത്‌ ഇ​ൻ​ഡ​ക്‌​സു​ക​ളെ ത​ള​ർ​ത്തി. ര​ണ്ടാ​ഴ്‌​ച​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു ശേ​ഷ​മാ​ണു വി​പ​ണി ന​ഷ്‌​ട​ത്തി​ലേ​ക്ക്‌ തി​രി​ഞ്ഞ​ത്‌. സെ​ൻ​സെ​ക്‌​സ്‌ 490 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 240 പോ​യി​ന്‍റും കു​റ​ഞ്ഞു.

യു​എ​സ് – ഇ​റാ​ൻ സ​മാ​ധാ​ന ക​രാ​ർ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം, ക്രൂ​ഡ് ഓ​യി​ൽ വി​ല​ക്ക​യ​റ്റവും ബോ​ണ്ട് യീ​ൽ​ഡു​ക​ളി​ലെ വ​ർ​ധ​നയും പ​ണ​പ്പെ​രു​പ്പം ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക​യു​മെ​ല്ലാം നി​ക്ഷേ​പ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്തി. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ ലാ​ർ​ജ്‌ ക്യാ​പ് ഓ​ഹ​രി​ക​ളു​ടെ മു​ന്നേ​റ്റ​ത്തി​നു ത​ട​സ​മാ​യി. മി​ക​ച്ച വ​രു​മാ​ന സാ​ധ്യ​ത​ക​ൾ മി​ഡ്ക്യാ​പ് സൂ​ചി​ക​യ്‌​ക്ക്‌ ക​രു​ത്തു പ​ക​ർ​ന്നു. ക​ൺ​സ്യൂ​മ​ർ ഡ്യൂ​റ​ബി​ൾ​സ്, റി​യാ​ലി​റ്റി, ബാ​ങ്കിം​ഗ് ഓ​ഹ​രി​ക​ളി​ലും വാ​ങ്ങ​ൽ താ​ത്പ​ര്യം ദൃ​ശ്യ​മാ​യി.

സെ​ൻ​സെ​ക്‌​സി​നും നി​ഫ്‌​റ്റി​ക്കും പി​ന്നി​ട്ട​വാ​രം സൂ​ചി​പ്പി​ച്ച പ്ര​തി​രോ​ധ​ങ്ങ​ൾ ത​ക​ർ​ക്കാ​നാ​യി​ല്ല. മു​ൻ​വാ​രം സൂ​ച​ന ന​ൽ​കി​യ​താ​ണു പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ൽ ഹ്ര​സ്വ​കാ​ല​യ​ള​വി​ൽ വി​പ​ണി സാ​ങ്കേ​തി​ക​മാ​യി ബു​ള്ളി​ഷ്‌ മൂ​ഡി​ൽ സ​ഞ്ച​രി​ക്കാ​മെ​ന്ന്‌. നി​ഫ്‌​റ്റി​ക്ക്‌ സൂ​ചി​പ്പി​ച്ച 24,749ലെ ​ആ​ദ്യ പ്ര​തി​രോ​ധം മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മം 24,610ൽ ​അ​വ​സാ​നി​ച്ചു. ഇ​തി​നി​ട​യി​ലെ വി​ൽ​പ്പ​ന സ​മ്മ​ർ​ദ​വും ലാ​ഭ​മെ​ടു​പ്പം മൂ​ലം സൂ​ചി​ക 24,417 ലെ ​ആ​ദ്യ സ​പ്പോ​ർ​ട്ട്‌ ത​ക​ർ​ത്ത്‌ 24,268ലേ​ക്ക്‌ ഇ​ടി​ഞ്ഞു. മാ​ർ​ക്ക​റ്റ്‌ ക്ലോ​സിം​ഗി​ൽ നി​ഫ്‌​റ്റി 24,366 പോ​യി​ന്‍റി​ലാ​ണ്. ഈ​വാ​രം 24,219 ലെ ​ആ​ദ്യ താ​ങ്ങി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ 24,072ലേ​ക്കും തു​ട​ർ​ന്ന്‌ 24,001ലേ​ക്കും പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താം. മി​ക​വി​നു മു​തി​ർ​ന്നാ​ൽ 24,561 - 24,756നെ ​ല​ക്ഷ്യ​മാ​ക്കും.

നി​ഫ്‌​റ്റി ഓ​ഗ​സ്റ്റ്‌ സീ​രീ​സ്‌ 24,655ൽ​നി​ന്നും 24,450ലേ​ക്ക്‌ ഇ​ടി​ഞ്ഞ​തി​നി​ട​യി​ൽ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ 120.5 ല​ക്ഷം ക​രാ​റു​ക​ളി​ൽ​നി​ന്ന് 127.3 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. വി​ല ഇ​ടി​യു​ന്ന വേ​ള​യി​ൽ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റി​ലു​ണ്ടാ​യ വ​ർ​ധ​ന പു​തി​യ ഷോ​ർ​ട്ട് പൊ​സി​ഷ​നു​ക​ളി​ലേ​ക്കാ​ണു വി​ര​ൽ ചൂ​ണ്ടു​ന്ന​ത്‌. അ​താ​യ​ത്, ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ ഒ​രു തി​രു​ത്ത​ൽ സാ​ധ്യ​ത മു​ന്നി​ൽ കാ​ണു​ന്ന​താ​യി വേ​ണം വി​ല​യി​രു​ത്താ​ൻ.

ബോം​ബെ സെ​ൻ​സെ​ക്‌​സ്‌ 78,499 പോ​യി​ന്‍റി​ൽ​നി​ന്നും തു​ട​ക്ക​ത്തി​ൽ 78,650 വ​രെ ക​യ​റി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​വാ​രം വ്യ​ക്ത​മാ​ക്കി​യ 79,000ലെ ​ആ​ദ്യ പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​യി​ല്ല. മു​ൻ​നി​ര ഓ​ഹ​രി​ക​ളി​ൽ അ​ല​യ​ടി​ച്ച വി​ൽ​പ്പ​ന സ​മ്മ​ർ​ദം പി​ന്നീ​ട്‌ സൂ​ചി​ക​യെ 77,500ലേ​ക്ക്‌ ത​ള​ർ​ത്തി​യെ​ങ്കി​ലും മാ​ർ​ക്ക​റ്റ്‌ ക്ലോ​സിം​ഗി​ൽ സെ​ൻ​സെ​ക്‌​സ്‌ 78,009 പോ​യി​ന്‍റി​ലാ​ണ്. സൂ​ചി​ക​യു​ടെ ച​ല​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ൽ 78,606ലെ ​പ്ര​തി​രോ​ധ​ത്തി​ലേ​ക്കു മു​ന്നേ​റാ​ൻ ശ്ര​മം ന​ട​ത്താം, ഈ ​ത​ട​സം മ​റി​ക​ട​ന്നാ​ൽ 79,203 - 80,353നെ ​ല​ക്ഷ്യ​മാ​ക്കും. എ​ന്നാ​ൽ, വി​ൽ​പ്പ​നസ​മ്മ​ർ​ദം തു​ട​ർ​ന്നാ​ൽ സാ​ങ്കേ​തി​ക തി​രു​ത്ത​ലി​ൽ 77,456 – 76,903 പോ​യി​ന്‍റി​ൽ പ​രീ​ക്ഷ​ണം ന​ട​ത്താം.

വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ 2741.43 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി, ര​ണ്ട്‌ ദി​വ​സ​ങ്ങ​ളി​ലാ​യി അ​വ​ർ 1513.19 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി വി​റ്റു. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 10,575.92 കോ​ടി രൂ​പ വാ​ങ്ങ​ലും 1290.29 കോ​ടി​യു​ടെ വി​ൽ​പ്പ​ന​യും ന​ട​ത്തി.

ര​ണ്ടാ​ഴ്‌​ച​ത്തെ മി​ക​വി​ന്‌ ശേ​ഷം രൂ​പ​യ്‌​ക്ക്‌ തി​രി​ച്ച​ടി. ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യു​ടെ മൂ​ല്യം 95.21ൽനി​ന്നും 95.17- 95.44 റേ​ഞ്ചി​ൽ ചാ​ഞ്ചാ​ടി ശേ​ഷം 20 പൈ​സ​യു​ടെ ന​ഷ്‌​ട​ത്തി​ൽ 95.41ലാ​ണ്. ക്രൂ​ഡ്‌ ഓ​യി​ൽ വി​ല​ക്ക​യ​റ്റ​വും ഭൗ​മ​രാ​ഷ്‌​ട്രീ​യ അ​നി​ശ്‌​ചി​ത​ത്വ​ങ്ങ​ളും രൂ​പ​യ്‌​ക്ക്‌ മേ​ൽ സ​മ്മ​ർ​ദ​മു​ള​വാ​ക്കി. എ​ണ്ണ വി​ല​ക്ക​യ​റ്റം ഇ​റ​ക്കു​മ​തി ചെ​ല​വ് ഉ​യ​ർ​ത്തു​മെ​ന്ന​ത്‌ ഡോ​ള​റി​ന് ഡി​മാ​ൻ​ഡ് വ​ർ​ധി​പ്പി​ക്കും. ഹോ​ർ​മു​സ്‌ വി​ഷ​യ​ത്തി​ൽ യു​എ​സ്‌- ഇ​റാ​ൻ ധാ​ര​ണ​യാ​വും വ​രെ ക്രൂ​ഡ്‌ ഓ​യി​ൽ വി​ല ഉ​യ​രാം. പോ​യ​വാ​രം എ​ണ്ണ വി​ല നാ​ല​ര ശ​ത​മാ​നം ക​യ​റി.

ഇ​തി​നി​ട​യി​ൽ അ​മേ​രി​ക്ക​യു​ടെ എ​ണ്ണ ക​രു​ത​ൽ ശേ​ഖ​രം നാ​ലു‌ പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ താ​ഴ്‌​ന്ന ത​ല​ത്തി​ൽ. ഇ​ത്‌ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്‌ ഫെ​ഡ്‌ റി​സ​ർ​വി​നെ എ​ത്തി​ക്കാം. ക്രൂ​ഡ്‌ ഓ​യി​ൽ ക​രു​ത​ൽ ശേ​ഖ​രം 300 ദ​ശ​ല​ക്ഷം ട​ണ്ണി​ൽ കു​റ​ഞ്ഞ​തി​നാ​ൽ അ​വ​ർ ക​രു​ത​ൽ ശേ​ഖ​രം ഉ​യ​ർ​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​കും. എ​ണ്ണ ക​യ​റ്റു​മ​തി കു​റ​ച്ചാ​ൽ സ്വാ​ഭാ​വി​ക​മാ​യും രാ​ജ്യാ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ വി​ല ക​ത്തി​ക്ക​യ​റും. ഇ​തി​നി​ട​യി​ൽ ഡോ​ള​ർ സൂ​ചി​ക​യ്‌​ക്ക്‌ തി​രി​ച്ച​ടി നേ​രി​ടാ​നു​ള്ള സാ​ധ്യ​ത വ​ർ​ഷാ​ന്ത്യം ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മി​ക​വി​നു വ​ഴി തെ​ളി​ക്കാം.

ക്രൂ​ഡ്‌ വി​ല ബാ​ര​ലി​ന് 86 ഡോ​ള​റി​ൽനി​ന്നും 90 ഡോ​ള​ർ വ​രെ ക​യ​റി​യെ​ങ്കി​ലും 91ലെ ​പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​യി​ല്ല. ഈ ​വാ​രം ബ്രെ​ൻ​ഡ്‌ ക്രൂ​ഡ്‌ ഓ​യി​ൽ 83 - 91 ഡോ​ള​റി​ൽ നീ​ങ്ങാം. 91 ഡോ​ള​ർ മ​റി​ക​ട​ന്നാ​ൽ 98 വ​രെ ക​ത്തി​ക്ക​യ​റാം, 83ലെ ​സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ 79ലേ​ക്ക്‌ താ​ഴാം.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണം ട്രോ​യ്‌ ഔ​ൺ​സി​നു 4371 ഡോ​ള​റി​ൽനി​ന്ന്‌ 4426 ഡോ​ള​ർ വ​രെ ക​യ​റി. വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യി​ൽ ഫ​ണ്ടു​ക​ൾ ലാ​ഭ​മെ​ടു​പ്പ്‌ ന​ട​ത്തി​യ​തോ​ടെ ക്ലോ​സിം​ഗി​ൽ നി​ര​ക്ക്‌ 4376 ഡോ​ള​റാ​യി കു​റ​ഞ്ഞു. തൊ​ട്ട്‌ മു​ൻ​വാ​ര​ത്തി​ലെ ക്ലോ​സിം​ഗി​നു മു​ക​ളി​ൽ ഇ​ടംപി​ടി​ച്ച​ത്‌ ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ ആ​ത്‌​മ​വി​ശ്വാ​സം ഉ​യ​ർ​ത്തും. കേ​ന്ദ്ര ബാ​ങ്കു​ക​ൾ ക​രു​ത​ൽ ശേ​ഖ​രം ഉ​യ​ർ​ത്തു​ന്ന​ത്‌ വി​പ​ണി​യു​ടെ അ​ടി​യൊ​ഴു​ക്ക്‌ ശ​ക്ത​മാ​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യ 21 ഒ​ന്നാം മാ​സ​ത്തി​ലും ചൈ​നീ​സ്‌ കേ​ന്ദ്ര ബാ​ങ്ക്‌ സ്വ​ർ​ണം വാ​ങ്ങി. ജൂ​ലൈ​യി​ൽ അ​വ​ർ ഏ​ക​ദേ​ശം 20 ട​ൺ സ്വ​ർ​ണം ശേ​ഖ​രി​ച്ചു.

Tags : StockMarket Investors Worried NSE BSE Nifty Business Crude

Recent News

Corehub Up