Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investors

വി​പ​ണി ചു​വ​ന്നു ; നി​​ക്ഷേ​​പ​​ക​​രുടെ നഷ്ടം 14 ല​​ക്ഷം കോ​​ടി രൂ​​പ​​

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളി​​ൽ ഇ​​ന്ന​​ലെ ക​​ന​​ത്ത ന​​ഷ്ടം. പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധം നാ​​ലാം ആ​​ഴ്ച​​യി​​ലേ​​ക്ക് ക​​ട​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ലു​​ണ്ടാ​​യ ദു​​ർ​​ബ​​ലാ​​വ​​സ്ഥ​​യും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യു​​മാ​​ണ് സെ​​ൻ​​സെ​​ക്സി​​ന്‍റെ​​യും നി​​ഫ്റ്റി​​യു​​ടെ​​യും ത​​ക​​ർ​​ച്ച​​യ്ക്കി​​ട​​യാ​​ക്കി​​ത്. വി​​ദേ​​ശ നി​​ക്ഷേ​​പ​​രു​​ടെ പിന്മാ​​റ്റം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​ തു​​ട​​രു​​ന്ന​​തും നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തെ ബാ​​ധി​​ച്ചു.

സെ​​ൻ​​സെ​​ക്സ് 1837 പോ​​യി​​ന്‍റ് (2.46%) താ​​ഴ്ന്ന് 72,696.39ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. നി​​ഫ്റ്റി 602 പോ​​യി​​ന്‍റ് (2.6%) ഇ​​ടി​​ഞ്ഞ് 22,513ൽ ​​ക്ലോ​​സ് ചെ​​യ്ത്. നി​​ഫ്റ്റി സൂ​​ചി​​ക 11 മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കി​​ലാ​​ണ് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ ക​​ന​​ത്ത വി​​ല്പ​​ന​​യി​​ൽ ബി​​എ​​സ്ഇ ലി​​സ്റ്റ​​ഡ് ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ത്തം മൂ​​ല്യം 414.77 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. നി​​ക്ഷേ​​പ​​ക​​ർ​​ക്ക് 14 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ​​ത്.

എ​​ൻ​​എ​​സ്ഇ​​യി​​ൽ എ​​ല്ലാ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളും ന​​ഷ്ട​​ത്തി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. നി​​ഫ്റ്റി ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് (5.17%), നി​​ഫ്റ്റി മെ​​റ്റ​​ൽ (4.81%), നി​​ഫ്റ്റി റി​​യ​​ൽ​​റ്റി (4.74%), നി​​ഫ്റ്റി പി​​എ​​സ് യു ​​ബാ​​ങ്ക് (4.11%) സൂ​​ചി​​ക​​കൾ​​ക്കാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്. എ​​ൻ​​എ​​സ്ഇ​​യി​​ൽ 3008 ഓ​​ഹ​​രി​​ക​​ൾ താ​​ഴ്ന്ന​​പ്പോ​​ൾ 332 എ​​ണ്ണം മു​​ന്നേ​​റി. 80 എ​​ണ്ണ​​ത്തി​​നു വി​​ല​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.

ഇ​​ന്ന​​ലെ​​ത്തെ വി​​പ​​ണി ത​​ക​​ർ​​ച്ച​​യ്ക്ക് ഒ​​രു പ്ര​​ത്യേ​​ക​​ത​​യു​​ണ്ട്. കൃ​​ത്യം ആ​​റു വ​​ർ​​ഷം മു​​ന്പ്, 2020 മാ​​ർ​​ച്ച് 23ന് ​​ഇ​​ന്ത്യ​​യി​​ൽ കോ​​വി​​ഡ്-19​​ന്‍റെ വ്യാ​​പ​​നം ത​​ട​​യാ​​ൻ ലോ​​ക്ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച ദി​​വ​​സം വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ വ​​ൻ ത​​ക​​ർ​​ച്ച​​യു​​ടെ വാ​​ർ​​ഷി​​ക​​ത്തി​​ലാ​​ണ് ഇ​​ന്ന​​ല​​ത്തെ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. അ​​ന്ന് നി​​ഫ്റ്റി ഒ​​രു ദി​​വ​​സം 13 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

► ► ഇ​​ടി​​വി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

എ​​ഫ്ഐ​​ഐ​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന: പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ യു​​ദ്ധം ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ​​നി​​ന്നു​​ള്ള പിന്മാ​​റ്റം ശ​​ക്ത​​മാ​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ 16-ാമ​​ത്തെ സെ​​ഷ​​നി​​ലും വി​​ല്പ​​ന​​ക്കാ​​രാ​​യ എ​​ഫ്ഐ​​ഐ​​ക​​ൾ ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച 5518 കോ​​ടി രൂ​​പ​​യു​​ടെ പി​​ൻ​​വ​​ലി​​ക്ക​​ലാ​​ണ് ന​​ട​​ത്തി​​യ​​ത്.

യു​​എ​​സ് ബോ​​ണ്ട് ആ​​ദാ​​യം ഉ​​യ​​ർ​​ന്നു: പ​​ത്ത് വ​​ർ​​ഷ​​ത്തെ യു​​എ​​സ് ട്ര​​ഷ​​റി ബോ​​ണ്ടു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ആ​​ദാ​​യം 10 ബേ​​സി​​സ് പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 4.4 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തി. ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണി​​ത്.

ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ പ​​ലി​​ര നി​​ര​​ക്കു കു​​റ​​യ്ക്ക​​ൽ ന​​ട​​പ​​ടി​​ക​​ളോ​​ട് വേ​​ഗ​​ത്തി​​ൽ പ്ര​​തി​​ക​​രി​​ക്കു​​ന്ന ര​​ണ്ടു വ​​ർ​​ഷ​​ത്തെ യു​​എ​​സ് ട്ര​​ഷ​​റി യീ​​ൽ​​ഡു​​ക​​ൾ 3.93 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. ബോ​​ണ്ട് യീ​​ൽ​​ഡു​​ക​​ൾ വ​​ർ​​ധി​​ക്കു​​ന്ന​​ത് ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളേ​​ക്കാ​​ൾ സ​​ർ​​ക്കാ​​ർ സെ​​ക്യൂ​​രി​​റ്റി​​ക​​ളെ കൂ​​ടു​​ത​​ൽ ആ​​ക​​ർ​​ഷ​​മാ​​ക്കു​​ന്നു. ഇ​​ത് ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളി​​ൽ സ​​മ്മ​​ർ​​ദ​​വു​​മു​​ണ്ടാ​​ക്കു​​ന്നു.

ആ​​ഗോ​​ള വി​​പ​​ണി​​ക​​ൾ ഇ​​ടി​​ഞ്ഞു: ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ൽ ഒ​​ന്ന​​ട​​ങ്കം ഇ​​ടി​​വ് ദൃ​​ശ്യ​​മാ​​യി. ഏ​​ഷ്യൻ വി​​പ​​ണി​​ക​​ളി​​ൽ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ട കോ​​സ്പിയിൽ ഏ​​ഴു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്തും ജ​​പ്പാ​​ന്‍റെ നി​​ക്കീ, ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാം​​ഗ് സെം​​ഗ് സൂ​​ചി​​ക​​ക​​ളിൽ നാ​​ലു ശ​​ത​​മാ​​ന​​ത്തി​​ന​​ട​​ത്തും ന​​ഷ്ടം നേ​​രി​​ട്ടു.

രൂപ 94 കടന്നു

ഇ​​ന്ന​​ലെ ഡോ​​ള​​ർ ശ​​ക്തി​​പ്പെ​​ട്ട​​തോ​​ടെ രൂ​​പ​​യു​​ടെ മൂ​​ല്യം ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി. ആ​​ദ്യ​​മാ​​യി രൂ​​പ​​യു​​ടെ മൂ​​ല്യം ഡോ​​ള​​റി​​നെ​​തി​​രേ 94 കടന്നു. ഇ​​ന്ന​​ലെ 50 പൈ​​സ ഇ​​ടി​​ഞ്ഞ് 94.03 നി​​ര​​ക്കി​​ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ പിന്മാ​​റ്റ​​വു​​മാ​​ണ് രൂ​​പ​​യെ ബാ​​ധി​​ക്കു​​ന്ന​​ത്.

​​ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി 93 ക​​ട​​ന്നിരുന്നു. 64 പൈ​സ ഇ​ടി​ഞ്ഞ് 93.53ലാ​ണ് രൂ​പ വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​ന്‍റ​ർ​ബാ​ങ്ക് എ​ക്സ്ചേ​ഞ്ചി​ൽ 93.84ലാ​ണ് രൂ​പ വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. ഇ​ടി​വ് തു​ട​ർ​ന്ന​തോ​ടെ രൂ​പ​യ്ക്ക് മി​ക​വി​ലെ​ത്താ​നാ​യി​ല്ല.

Latest News

Corehub Up