National
ന്യൂഡൽഹി: മാര്ച്ച് അഞ്ചിന് മുന്പ് കപ്പലുകളില് കയറ്റിയതും ഇന്ത്യന് കമ്പനികള് വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതുമായ എണ്ണയ്ക്കാണ് അമേരിക്കന് ഭരണകൂടം പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനം വന്നതോടെ സിംഗപ്പൂരിലേക്കും ചൈനയിലേക്കും പോയ്ക്കൊണ്ടിരുന്ന പല എണ്ണക്കപ്പലുകളും പാതിവഴിയില് ദിശമാറി ഇന്ത്യയിലേക്ക് തിരിച്ചു.
റഷ്യയുടെ പടിഞ്ഞാറന് തുറമുഖങ്ങളില്നിന്ന് യുറല്സ് എണ്ണയുമായി സിംഗപ്പൂരിലേക്ക് പോയിരുന്ന ‘മൈലോ', ‘സാറ' എന്നീ കപ്പലുകള് ഇപ്പോള് ഇന്ത്യ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. റഷ്യയുടെ കിഴക്കന് മേഖലയില്നിന്ന് ചൈനയിലേക്ക് പോയിരുന്ന ‘ഒയാസിസ്', ‘നോബിള് വാക്കര്' എന്നീ കപ്പലുകളും ദിശമാറി ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. 2022ല് ഉക്രെയ്ന് യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഇന്ത്യ റഷ്യയില് നിന്ന് വന്തോതില് എണ്ണ വാങ്ങിത്തുടങ്ങിയത്.
National
ന്യൂഡൽഹി: വില കൂടുതലായിട്ടും സ്പോട്ട് മാര്ക്കറ്റില് വില്ക്കപ്പെടാതെ കിടന്നിരുന്ന മുഴുവന് റഷ്യന് എണ്ണയും സ്വന്തമാക്കി ഇന്ത്യൻ എണ്ണക്കന്പനികൾ. അമേരിക്കന് ഇളവ് ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യന് ഓയില് കോര്പ്പറേഷനും റിലയന്സ് ഇന്ഡസ്ട്രീസും ചേര്ന്ന് റഷ്യൻ എണ്ണ വാങ്ങിയത്.
കപ്പലുകളില് കയറ്റിയ നിലയിലുള്ള എണ്ണ വലിയൊരു ശതമാനവും ഏഷ്യന് സമുദ്രപരിധിയിലായിരുന്നു ഉണ്ടായിരുന്നത്. മുന്പ് കുറഞ്ഞ വിലയ്ക്കായിരുന്നു റഷ്യന് എണ്ണ ലഭിച്ചിരുന്നതെങ്കില് ഇപ്പോള് ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള് ബാരലിന് രണ്ട് മുതല് എട്ട് ഡോളര് വരെ അധിക തുക നല്കിയാണ് ഇന്ത്യ വാങ്ങിയത്.
യുറല്സ്, ഇഎസ്പിഒ, വരാന്ഡെ തുടങ്ങിയ വിവിധയിനം റഷ്യന് ക്രൂഡ് ഓയിലുകളാണ് ഈ കൂട്ടത്തിലുള്ളത്. സര്ക്കാര് ഉടമസ്ഥതയിലുള്ള ഇന്ത്യന് ഓയില് ഏകദേശം ഒരു കോടി ബാരലും റിലയന്സ് അത്രതന്നെ അളവിലും എണ്ണ വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാല് ഇരു കമ്പനികളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് മൂന്ന് കോടി (30 ദശലക്ഷം) ബാരല് റഷ്യന് എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യന് കമ്പനികള്. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്ന്ന് എണ്ണ വിതരണം തടസപ്പെട്ടതോടെ പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യ റഷ്യയെ വീണ്ടും ആശ്രയിച്ചത്. അമേരിക്കന് വിലക്കുകളില് പ്രത്യേക ഇളവ് ലഭിച്ചതോടെയാണ് റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ ഇന്ത്യ വാങ്ങിയത്.
അമേരിക്കയും ഇസ്രയേലും ഇറാനില് നടത്തിയ ആക്രമണങ്ങളെതുടര്ന്ന് ഗള്ഫ് മേഖലയില്നിന്നുള്ള എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ‘ഹോര്മുസ് കടലിടുക്ക്' ഏതാണ്ട് പൂര്ണമായും അടഞ്ഞ അവസ്ഥയിലാണ്. ഇതോടെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളില് നിന്നുള്ള ഇന്ത്യയുടെ എണ്ണ വരവ് നിലച്ചിരുന്നു. ഈ വലിയ വിടവ് നികത്താനാണ് ഇന്ത്യ വീണ്ടും റഷ്യന് എണ്ണയിലേക്ക് തിരിഞ്ഞത്.