കേരള ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ എസ്ഐടി തലവൻ എസ്പി എം.ജെ സോജൻ കോടതിയിൽ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി അറിയിക്കും.
ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് അംഗമായിരുന്ന അജികുമാർ അടക്കമുള്ളവരെ പ്രതിയാക്കിയാണ് കേസെടുത്തത്.
അന്വേഷണ സംഘം നിലവിൽ നെയ്യ് ഇടപാടുകളുടെ രേഖകൾ പരിശോധിക്കുകയും ഫയലുകൾ കൈകാര്യം ചെയ്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടത് ഭരണസമിതി മിൽമ ഭാരവാഹികളുമായി ചേർന്ന് നടത്തിയ ഗുരുതര ക്രമക്കേടിലാണ് ഹൈക്കോടതി സംസ്ഥാന വിജിലൻസിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്.
Tags : Sabarimala KeralaHighCourt GheeCorruption Deepika DeepikaNewspaper