x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത​ല​പ്പൊ​ഴി​യി​ൽ വീ​ണ്ടും വ​ള്ളം മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: July 1, 2026 10:52 AM IST | Updated: July 1, 2026 10:52 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞു. "ജ​പ​മാ​ല രാ​ജ്ഞി' എ​ന്ന താ​ങ്ങു​വ​ള്ള​ത്തി​ന്‍റെ കാ​രി​യ​ർ വ​ള്ള​മാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം ക​ട​ലി​ൽ വീ​ണു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഫി​ഷ​റീ​സ് വാ​ട​ക വ​ള്ള​ത്തി​ലെ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ഉ​ട​നെ തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കാ​യി ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പു​ലി​മു​ട്ടി​ലെ ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ ക​യ​റി​ക്കി​ട​ക്കു​ന്ന വ​ള്ളം തി​രി​കെ ക​ര​യ്‌​ക്കെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Tags : boat capsized

Recent News

Corehub Up