x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘തൊ​ഴി​ലു​റ​പ്പി​ല്ല' ഇന്നുമുതൽ വിബി-ജി-റാം ജി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: July 1, 2026 07:28 AM IST | Updated: July 1, 2026 07:28 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കും ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്കു​​​മി​​​ട​​​യി​​​ൽ വി​​​ക​​​സി​​​ത് ഭാ​​​ര​​​ത് ഗാ​​​ര​​​ന്‍റി ഫോ​​​ര്‍ റോ​​​സ്ഗാ​​​ര്‍ ആ​​​ന്‍ഡ് അ​​​ജീ​​​വി​​​ക മി​​​ഷ​​​ന്‍ ഗ്രാ​​​മീ​​​ണ്‍ (വി​​​ബി-​​​ജി-​​​റാം ജി) ​​​പ​​​ദ്ധ​​​തി ഇ​​​ന്നു മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​കും. നി​​​ല​​​വി​​​ലെ 100 ദി​​​ന​​​ത്തി​​​ൽ​​നി​​​ന്നു 125 ദി​​​വ​​​സ​​​ത്തെ തൊ​​​ഴി​​​ൽ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പ് ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും 40 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​ന വി​​​ഹി​​​തം, 60 തൊ​​​ഴി​​​ലി​​​ല്ലാ​​​ദി​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ചോ​​​ദ്യ​​​ങ്ങ​​​ൾ ഇ​​​നി​​​യും ബാ​​​ക്കി​​​യാ​​​ണ്. കേ​​​ന്ദ്രാ​​​വി​​​ഷ്‌​​​കൃ​​​ത പ​​​ദ്ധ​​​തി​​​യാ​​​ണെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ലി​​​യൊ​​​രു ഭാ​​​ഗം സാ​​​മ്പ​​​ത്തി​​​ക പ​​​ങ്കാ​​​ളി​​​ത്തം വ​​​ഹി​​​ക്കേ​​​ണ്ടിവ​​​രും.

ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും പ​​​ദ്ധ​​​തി വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ലെ മ​​​ഹാ​​​ത്മാഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ (എം​​​ജി​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​എ​​​സ്) നി​​​ന്ന് പു​​​തി​​​യ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കു​​​ള്ള സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ മാ​​​റ്റം അ​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്ത് ആ​​​രം​​​ഭി​​​ച്ചു. എം​​​ജി​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​എ​​​സി​​​ന് കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ​​​വ​​​രെ​​​യും പു​​​തി​​​യ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. പു​​​തു​​​ക്കി​​​യ ബ​​​ജ​​​റ്റി​​​ൽ 1422.66 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്കാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നീ​​​ക്കിവ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

3136.44 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്കാ​​​യി കേ​​​ര​​​ള​​​ത്തി​​​ന് ല​​​ഭി​​​ക്കു​​​ന്ന കേ​​​ന്ദ്രവി​​​ഹി​​​തം. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള പ​​​ദ്ധ​​​തി വി​​​ഹി​​​തം 60:40 എ​​​ന്ന അ​​​നു​​​പാ​​​ത​​​ത്തി​​​ൽ വീ​​​തി​​​ക്കു​​​മ്പോ​​​ൾ കേ​​​ര​​​ളം 2090.96 കോ​​​ടി രൂ​​​പ പ്ര​​​തി​​​വ​​​ർ​​​ഷം പ​​​ദ്ധ​​​തി​​​ക്കാ​​​യി നീ​​​ക്കിവ​​​യ്‌​​​ക്കേ​​​ണ്ടിവ​​​രും.

അ​​​തേ​​​സ​​​മ​​​യം പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് വ​​​ലി​​​യ സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത വ​​​രു​​​ത്തു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന ബി​​ഹാ​​​ർ, മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഇ​​​തി​​​നോ​​​ട​​​കം പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചു.

പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക്കു കീ​​​ഴി​​​ൽ ചെ​​​യ്യാ​​​വു​​​ന്ന 318 ജോ​​​ലി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട ക​​​ര​​​ട് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. പ​​​ദ്ധ​​​തി പ്ര​​​കാ​​​രം സ്വ​​​കാര്യ​​​വ്യക്തി​​​ക​​​ളു​​​ടേ​​​ത​​​ട​​​ക്കം കൃ​​​ഷിഭൂ​​​മി​​​യി​​​ലെ ഭൂ​​​വി​​​ക​​​സ​​​ന ജോ​​​ലി​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ജ​​​ലസം​​​ര​​​ക്ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ ചെ​​​യ്യാ​​​നാ​​​കൂ. എ​​​ന്നാ​​​ൽ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​വാ​​​സ് യോ​​​ജ​​​ന പ​​​ദ്ധ​​​തി​​ക്കു കീ​​​ഴി​​​ൽ പ​​​ണി​​​ക​​​ഴി​​​പ്പി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക​​​ളു​​​ടെ വീ​​​ട് നി​​​ർ​​​മാ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള ജോ​​​ലി​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി​​​യു​​​ണ്ട്.

Tags : VB-G-Ram ji thozhiluruppu

Recent News

Corehub Up