x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ബു ജോ​ണ്‍ വി​ര​മി​ച്ചു


Published: July 1, 2026 06:59 AM IST | Updated: July 1, 2026 06:59 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദീ​​​​പി​​​​ക തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം യൂ​​​​ണി​​​​റ്റ് ബ്യൂ​​​​റോ ചീ​​​​ഫ് സാ​​​​ബു ജോ​​​​ണ്‍ വി​​​​ര​​​​മി​​​​ച്ചു. മൂ​​​​ന്ന​​​​ര പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ നീ​​​​ണ്ട പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ദീ​​​​പി​​​​ക​​​​യു​​​​ടെ പ​​​​ടി​​​​യി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.

1990ൽ ​​​​ദീ​​​​പി​​​​ക​​​​യി​​​​ൽ പ​​​​ത്രാ​​​​ധി​​​​പ സ​​​​മി​​​​തി അം​​​​ഗ​​​​മാ​​​​യി ചേ​​​​ർ​​​​ന്ന അ​​​​ദ്ദേ​​​​ഹം ദീ​​​​പി​​​​ക കോ​​​​ട്ട​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ർ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലും കൊ​​​​ല്ലം, ക​​​​ൽ​​​​പ്പ​​​​റ്റ ബ്യൂ​​​​റോ​​​​ക​​​​ളി​​​​ലും വി​​​​വി​​​​ധ ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. തൃ​​​​ശൂ​​​​രി​​​​ൽ രാഷ്‌ട്രദീ​​​​പി​​​​ക ആ​​​​രം​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട​​​​റാ​​​​യും എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് സ​​​​ബ് എ​​​​ഡി​​​​റ്റ​​​​റാ​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് രാ​​​​ഷ്ട്ര​​​​ദീ​​​​പി​​​​ക​​​​യു​​​​ടെ ആ​​​​ദ്യ​​​​ത്തെ എ​​​​ഡി​​​​റ്റ​​​​ർ ഇ​​​​ൻ-​​​​ചാ​​​​ർ​​​​ജ് ആ​​​​യും നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു. തു​​​​ട​​​​ർ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം യൂ​​​​ണി​​​​റ്റി​​​​ൽ ബ്യൂ​​​​റോ ചീ​​​​ഫാ​​​​യും ന്യൂ​​​​സ് എ​​​​ഡി​​​​റ്റ​​​​റാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

നി​​​​യ​​​​മ​​​​സ​​​​ഭാ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും അ​​​​വ​​​​ലോ​​​​ക​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ മാ​​​​ധ്യ​​​​മ​​​​ലോ​​​​ക​​​​ത്തും വാ​​​​യ​​​​ന​​​​ക്കാ​​​​രു​​​​ടെ മ​​​​ന​​​​സി​​​​ലും അ​​​​ദ്ദേ​​​​ഹം ത​​​​ന്‍റെ കൈ​​​​യൊ​​​​പ്പു ചാ​​​​ർ​​​​ത്തി. മാ​​​​ന്നാ​​​​നം കെ​​​​ഇ കോ​​​​ള​​​​ജി​​​​ൽ​​നി​​​​ന്നു സാ​​​​ന്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര​​​​ത്തി​​​​ൽ റാ​​​​ങ്കോ​​​​ടെ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദം നേ​​​​ടി​​​​യ അ​​​​ദ്ദേ​​​​ഹം സാ​​​​ന്പ​​​​ത്തി​​​​ക പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലും മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ചു.

കോ​​​​ട്ട​​​​യം അ​​​​തി​​​​ര​​​​ന്പു​​​​ഴ കു​​​​ടി​​​​ലി​​​​ൽ പ​​​​രേ​​​​ത​​​​രാ​​​​യ ജോ​​​​ണ്‍ മാ​​​​ത്യു​​​​വി​​​​ന്‍റെ​​​​യും ഏ​​​​ലി​​​​ക്കു​​​​ട്ടി​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ്. ന്യൂ​​​​സ് 18 കേ​​​​ര​​​​ളം ന്യൂ​​​​സ് എ​​​​ഡി​​​​റ്റ​​​​ർ സി​​​​മി തോ​​​​മ​​​​സാ​​​​ണ് ഭാ​​​​ര്യ. മ​​​​ക്ക​​​​ൾ: ലി​​​​യ സാ​​​​ബു (ബി​​​​സി​​​​ന​​​​സ് അ​​​​ന​​​​ലി​​​​സ്റ്റ്, ലി​​​​ങ്ക്ഡ്ഇ​​​​ൻ, ബം​​​​ഗ​​​​ളൂ​​​​രു), റി​​​​യ സാ​​​​ബു(​​​​ഡേ​​​​റ്റ സ​​​​യ​​​​ന്‍റി​​​​സ്റ്റ്, ഗെ​​​​യ്ൽ, ബം​​​​ഗ​​​​ളൂ​​​​രു).

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം യൂ​​​​ണി​​​​റ്റി​​​​ൽ ന​​​​ട​​​​ന്ന യാ​​​​ത്ര​​​​യ​​​​യ​​​​പ്പു ച​​​​ട​​​​ങ്ങി​​​​ൽ രാ​​​​ഷ്‌​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ട് ക​​​​ന്പ​​​​നി​​​​യു​​​​ടെ ഉ​​​​പ​​​​ഹാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു.

Tags : Sabu John retires

Recent News

Corehub Up