അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയ അത്ലറ്റിക്ക് ബിൽബാവോ താരങ്ങളുടെ ആഘോഷം
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി അത്ലറ്റിക്ക് ബിൽബാവോ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അത്ലറ്റിക്ക് ബിൽബാവോ വിജയിച്ചത്.
നിക്കോ വില്ല്യംസ്, റോബർട്ട് നവാരോ, ഒയ്ഹാൻ സാൻസെറ്റ് എന്നിവരാണ് അത്ലറ്റിക്ക് ബിൽബാവോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. വില്ല്യംസ് 46-ാം മിനിറ്റിലും നവാരോ 48-ാം മിനിറ്റിലും സാൻസെറ്റ് 90-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അത്ലറ്റിക്ക് ബിൽബാവോയ്ക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ബിൽബാവോ.
Tags : La Liga Football Match Athletic Bilbao defeats Atletico Madrid