x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ്പ​മം​ഗ​ലം അ​പ​ക​ടം; ലോ​റി ഡ്രൈ​വ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 6, 2026 07:36 AM IST | Updated: September 6, 2026 07:36 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: തൃ​ശൂ​ർ ക​യ്പ​മം​ഗ​ല​ത്ത് എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന സ്വ​ദേ​ശി ദു​ക്കാ​റാം കാം​ബ്ലെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​യാ​ളെ നാ​ട്ടു​കാ​രാ​ണ് പി​ടി​കൂ​ടി പൊ​ലി​സി​ൽ ഏ​ൽ​പി​ച്ച​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ പൊ​ലി​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്‌​തു​വ​രി​ക​യാ​ണ്. ലോ​റി ദേ​ശീ​യ​പാ​ത​യി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്‌​ത​താ​ണ് എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​റി​ന്‍റെ അ​മി​ത വേ​ഗ​ത​യും വ​ഴി​യി​ൽ മ​തി​യാ​യ സൂ​ച​നാ​ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Tags : Kaipamangalam LorryDriver Thrissur Arrest Deepika DeepikaNewspaper

Recent News

Corehub Up