വഴിയമ്പലം: ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്നിൽ ട്രാക്ടറും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതിക്കു പരിക്കേറ്റു. ആലപ്പുഴ ഹരിപ്പാട് സ്വദേശി തുളസിഭവനിൽ ജിത്തിന്റെ ഭാര്യ അർച്ചന(34)യ്ക്കാണ് പരിക്കേറ്റത്. ഇവരെ കയ്പമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു അപകടം. ദേശീയപാത നിർമാണ കമ്പനിയുടെ ട്രാക്ടറും ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആലപ്പുഴ ഹരിപ്പാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.