x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​​യ്പ​​​മം​​​ഗ​​​ലം വാഹനാപകടം: യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണമെന്ന് ത​മി​ഴ്നാ​ട് മ​ന്ത്രി

വെബ്ഡെസ്ക്
Published: September 7, 2026 02:29 AM IST | Updated: September 7, 2026 02:29 AM IST

അപകടസ്ഥലം ത​​​മി​​​ഴ്നാ​​​ട് ടൂ​​​റി​​​സം മ​​​ന്ത്രി എ​​​സ്. രാ​​​ജേ​​​ഷ് കു​​​മാ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്നു.

ക​​​യ്പ​​​മം​​​ഗ​​​ലം: ദേ​​​ശീ​​​യ​​​പാ​​​ത നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ത്ര​​​യും​​​വേ​​​ഗം പൂ​​​ർ​​​ത്തി​​​യാ​​​ക്കി യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് ടൂ​​​റി​​​സം മ​​​ന്ത്രി എ​​​സ്. രാ​​​ജേ​​​ഷ് കു​​​മാ​​​ർ.

ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ക​​​യ്പ​​​മം​​​ഗ​​​ലം പ​​​ന​​​മ്പി​​​ക്കു​​​ന്നി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം എ​​​ട്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ അ​​​പ​​​ക​​​ട​​​സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ന​​​ട​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത സം​​​ഭ​​​വ​​​മാ​​​ണ് ക​​​യ്പ​​​മം​​​ഗ​​​ല​​​ത്ത് ഉ​​​ണ്ടാ​​​യ​​​ത്. അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​കെ. സ​​​ക്ക​​​രി​​​യ്യ, സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ സു​​​രേ​​​ഷ് കൊ​​​ച്ചു​​​വീ​​​ട്ടി​​​ൽ, പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളാ​​​യ പി.​​​എ​​​സ്. ഷാ​​​ഹി​​​ർ, പി.​​​എം. സൈ​​​നു​​​ദ്ദീ​​​ൻ, ര​​​ശ്മി ശ്രീ​​​ജി​​​ത്ത്, സീ​​​ന ഇ​​​സ്മാ​​​യി​​​ൽ, സ​​​ന്ധ്യ ര​​​വീ​​​ന്ദ്ര​​​ൻ, ന​​​ഹി​​​ത സ​​​ലിം, ഡി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശോ​​​ഭ സു​​​ബി​​​ൻ, കോ​​​ൺ​​​ഗ്ര​​​സ് ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​നി​​​ൽ പി. ​​​മേ​​​നോ​​​ൻ തു​​​ട​​​ങ്ങി​​​വ​​​യ​​​വ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു.

Tags : Kaipamangalam RoadAccident TamilNaduMinister Ensure Safty Passengers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up