കയ്പമംഗലം: ദേശീയപാത നിർമാണപ്രവർത്തനങ്ങൾ എത്രയുംവേഗം പൂർത്തിയാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നു തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ.
ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ കഴിഞ്ഞദിവസം എട്ടു വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി.
അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും. നടക്കാൻ പാടില്ലാത്ത സംഭവമാണ് കയ്പമംഗലത്ത് ഉണ്ടായത്. അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സക്കരിയ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കൊച്ചുവീട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ഷാഹിർ, പി.എം. സൈനുദ്ദീൻ, രശ്മി ശ്രീജിത്ത്, സീന ഇസ്മായിൽ, സന്ധ്യ രവീന്ദ്രൻ, നഹിത സലിം, ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുനിൽ പി. മേനോൻ തുടങ്ങിവയവർ സംഭവസ്ഥലത്തുണ്ടായിരുന്നു.