കൊച്ചി ഇന്സ്പിരേഷന് സമ്മിറ്റ് ആംപ്ലിഫൈഡ് 2026 ന്റെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുന്ന മന്ത്രി റോജി എം. ജോൺ.
കൊച്ചി: സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടി മാറ്റങ്ങളുടെ മുന്നില്‍ നില്ക്കാന് പുതിയ തലമുറയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) യുവജന വിഭാഗമായ യംഗ് ഇന്ത്യന്‍സ് (വൈഐ) സംഘടിപ്പിച്ച ദ്വിദിന വൈഐ കൊച്ചി ഇന്സ്പിരേഷന് സമ്മിറ്റ് ആംപ്ലിഫൈഡ് 2026 ന്റെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രചോദനം, ആഗ്രഹം, അധ്വാനം എന്നിവയിലൂടെ മാത്രമേ ജീവിതലക്ഷ്യങ്ങള്‍ നേടാനാകൂവെന്ന് മുഖ്യാതിഥിയായിരുന്ന സംസ്ഥാന അഡ്വക്കറ്റ് ജനറല്‍ കെ.ജാജു ബാബു പറഞ്ഞു.
ചടങ്ങില്‍ സിഐഐ സംസ്ഥാന വൈസ് ചെയര്മാന് സന്തോഷ് കുമാര്‍, കേരള വൈഐ കൊച്ചി ചെയര്പേഴ്സന് ആഷിക ജെയിന്, വൈസ് ചെയര്മാന് ദീപു സേവ്യര്‍ എന്നിവരും പങ്കെടുത്തു.
Tags : RojiMJohn NewGeneration GreatResponsibility Technology Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash