x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഷ്‌ട്രീയ പാർട്ടികൾക്കു സംഭാവന: എസ്എടി അന്വേഷിക്കണമെന്നു ഗുജറാത്ത് കോൺഗ്രസ്

വെബ്ഡെസ്ക്
Published: September 7, 2026 01:03 AM IST | Updated: September 7, 2026 01:03 AM IST

അ​​​​മി​​​​ത് ചാ​​​​വ്ദ

നാ​​​​ഗ്പുർ: അം​​​​ഗീ​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ വ​​​​ൻ തു​​​​ക സം​​​​ഭാ​​​​വ​​​​ന​​​യാ​​​യി കൈ​​​​പ്പ​​​​റ്റി​​​​യെ​​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പ്ര​​​​ത്യേ​​​​ക സം​​​​ഘം അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഗു​​​​ജ​​​​റാ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ചാ​​​​വ്ദ.

ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ 2023-24 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ സം​​​​ഭാ​​​​വ​​​​ന കൈ​​​​പ്പ​​​​റ്റി​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണം മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ​​​​ങ്ക് വെ​​​​ളി​​​​ച്ച​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നും നാ​​​​ഗ്പുരി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ അം​​​​ഗീ​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​ത്ത ആ​​​റ് രാ​​​​ഷ്‌​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ബി​​​​ജെ​​​​പി ഒ​​​​ഴി​​​​കെ മ​​​​റ്റു ദേ​​​​ശീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ല​​​​ഭി​​​​ച്ച​​​​തി​​​​നേ​​​​ക്കാ​​​​ൾ വ​​​​ലി​​​​യ തു​​​​ക​​​​ക​​​​ളാ​​​​ണ് കൈ​​​​പ്പ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ബി​​​​ബി​​​​സി​​​യു​​​ടെ ഹി​​​ന്ദി​​​വി​​​ഭാ​​​ഗം ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നോ ര​​​​ണ്ടോ സീ​​​​റ്റു​​​​ക​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ചി​​​​ട്ടും ഇ​​​​വ​​​​ർ​​​​ക്കു ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന തു​​​​ക അ​​​​ത്ര​​​​മാ​​​​ത്രം വ​​​​ലു​​​​താ​​​​ണ്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ അം​​​​ഗീ​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​ത്ത പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന ഫ​​​​ണ്ട് ‘മോ​​​​ദി മോ​​​​ഡ​​​​ൽ’ എ​​​​ന്നാ​​​​ണ് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്ന് ചാ​​​​വ്ദ പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

മോ​​​​ദി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് താ​​​​ൻ പ​​​​ണം എ​​​​ടു​​​​ക്കു​​​​ക​​​​യോ ആ​​​​രെ​​​​യും എ​​​​ടു​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യി​​​​ല്ലെ​​​​ന്നാ​​​​ണ് എ​​​​ന്നാ​​​​ൽ യാ​​​​ഥാ​​​​ർ​​​​ഥ്യം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് കോ​​​​ടി​​​​ക​​​​ളി​​​​ൽ കു​​​​റ​​​​ഞ്ഞ ഒ​​​​രു ക​​​​ച്ച​​​​വ​​​​ട​​​​മി​​​​ല്ലെ​​​​ന്ന​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

അ​​​​തു​​​​കൊ​​​​ണ്ടു ത​​​​ന്നെ ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ലും ഭാ​​​​വി​​​​യി​​​​ലും അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തെ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നും അ​​​മി​​​ത് കൂ​​​​ട്ട​​​​ിച്ചേ​​​​ർ​​​​ത്തു.

Tags : Donations PoliticalParties GujaratCongress SATProbe Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up