ഇന്ത്യൻ പതാക
ന്യൂഡൽഹി: ലോക ഭൂപട മാറ്റത്തിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസാക്കിയ പ്രമേയത്തിന് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തതായി വിദേശകാര്യമന്ത്രാലയം.
ഈ പ്രമേയം ഏതെങ്കിലും പ്രത്യേക ഭൂപടത്തെയോ അതിർത്തികളെയോ സ്ഥലനാമങ്ങളെയോ അംഗീകരിക്കുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഭൂഖണ്ഡങ്ങളുടെ ആപേക്ഷിക വലിപ്പം കൃത്യമായി നിലനിർത്തുന്ന തുല്യവിസ്തൃതിയുള്ള ഭൂപടരീതികളെ പ്രോത്സാഹിപ്പിക്കുകയാണ് പ്രമേയത്തിന്റെ ലക്ഷ്യം.
അതേസമയം, ജമ്മു കാഷ്മീർ, ലഡാക്ക് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പടെയുള്ള ഇന്ത്യയുടെ പരമാധികാര പ്രദേശം രാജ്യത്തിന്റെ ഔദ്യോഗിക ഭൂപടത്തിന് അനുസൃതമായിത്തന്നെ ചിത്രീകരിക്കേണ്ടതാണെന്നും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതു ചിത്രീകരണവും അംഗീകരിക്കാനാകില്ലെന്നും പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയുടെ പരമാധികാരത്തിലും ഭൗമിക സമഗ്രതയിലുമുള്ള നിലപാട് വ്യക്തവും സ്ഥിരതയുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Tags : India Supports UN WorldMap Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash