x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​ര​നെ​തി​രെ​യു​ള്ള അ​ധി​ക്ഷേ​പം: നാ​ത്തൂ​നെ കു​ത്തി​ക്കൊ​ന്ന് വാ​ട്ട​ർ ടാ​ങ്കി​ൽ ത​ള്ളി; ഇ​ൻ​ഡോ​റി​ൽ യു​വ​തി അ​റ​സ്റ്റി​ൽ 

ഓൺലൈൻ ഡെസ്ക്
Published: September 7, 2026 01:57 AM IST | Updated: September 7, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ സ​ഹോ​ദ​ര​നെ കു​റി​ച്ച് അ​പ​കീ​ർ​ത്തി​ക​ര​മാ​യി സം​സാ​രി​ച്ച​തി​ന് നാ​ത്തൂ​നെ കു​ത്തി​ക്കൊ​ന്ന് മൃ​ത​ദേ​ഹം വാ​ട്ട​ർ ടാ​ങ്കി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പാ​ർ​വ​തി ബാ​യ് കു​ശ്വാ​ഹി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ന്ദ​ന എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ക്ഷാ​ബ​ന്ധ​ൻ ദി​ന​ത്തി​ലാ​യി​രു​ന്നു ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് ഓ​ഗ​സ്റ്റ് 11-ന് ​ഉ​പേ​ന്ദ്ര എ​ന്ന​യാ​ളെ വി​വാ​ഹം ക​ഴി​ച്ച വ​ന്ദ​ന, വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പാ​ർ​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ദാ​മോ​യി​ലെ ജ​യി​ലി​ലാ​ണ്. ഇ​യാ​ളെ​ക്കു​റി​ച്ച് വ​ന്ദ​ന മോ​ശ​മാ​യി സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. 

ത​ർ​ക്ക​ത്തി​നി​ടെ കോ​പാ​കു​ല​യാ​യ പാ​ർ​വ​തി വ​ന്ദ​ന​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​കൊ​ണ്ട് ര​ണ്ടു​ത​വ​ണ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പാ​ർ​വ​തി​യു​ടെ മ​ക്ക​ൾ സ്‌​കൂ​ളി​ലും ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ലു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം വ​ലി​ച്ച് പു​റ​ത്തെ​ത്തി​ച്ച് വാ​ട്ട​ർ ടാ​ങ്കി​ൽ ത​ള്ളി​യ ശേ​ഷം പാ​ർ​വ​തി ഒ​ന്നു​മ​റി​യാ​ത്ത​തു​പോ​ലെ ഭ​ർ​ത്താ​വി​നെ കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി.

വ​ന്ദ​ന​യെ കാ​ണാ​നി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​ർ​വ​തി പി​ടി​യി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം നി​ഷേ​ധി​ച്ചെ​ങ്കി​ലും ക​ത്തി​യി​ലെ വി​ര​ല​ട​യാ​ള തെ​ളി​വു​ക​ൾ നി​ര​ത്തി​യ​തോ​ടെ പാ​ർ​വ​തി കു​റ്റം സ​മ്മ​തി​ച്ചു. 

Tags : Women Murder SisterinLaw Indore Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up