x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ക്കി​മി​ൽ വ​ൻ മ​ണ്ണി​ടി​ച്ചി​ൽ: തീ​സ്ത ന​ദി​യി​ലെ ഒ​ഴു​ക്ക് ത​ട​സപ്പെ​ട്ടു

ഓൺലൈൻ ഡെസ്ക്
Published: September 7, 2026 01:47 AM IST | Updated: September 7, 2026 01:47 AM IST

വ​ട​ക്ക​ൻ സി​ക്കി​മി​ലെ മം​ഗ​ൻ ജി​ല്ല​യി​ലു​ണ്ടാ​യ വ​ൻ മ​ണ്ണി​ടി​ച്ചിൽ

മം​ഗ​ൻ: വ​ട​ക്ക​ൻ സി​ക്കി​മി​ലെ മം​ഗ​ൻ ജി​ല്ല​യി​ലു​ണ്ടാ​യ വ​ൻ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ച്യാ​ക്കൂം​ഗ്, തീ​സ്ത ന​ദി​ക​ളി​ലെ ജ​ല​മൊ​ഴു​ക്ക് ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി നാ​ഗാ ഫോ​റ​സ്റ്റ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ നേ​പ്പാ​ൾ ദു​ര​ന്ത​ത്തി​ന്‍റെ​യും 2023-ലെ ​തീ​സ്ത പ്ര​ള​യ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഇ​ത് വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യെ​ങ്കി​ലും, നി​ല​വി​ൽ പ്ര​ള​യ​ഭീ​ഷ​ണി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സ​ങ്ക​ലാം​ഗ്, ഫി​ഡാം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് സാ​ധാ​ര​ണ നി​ല​യി​ലാ​ണ്. വ്യാ​ജ വാ​ർ​ത്ത​ക​ളും അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ൾ മാ​ത്രം വി​ശ്വ​സി​ക്ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ഭ്യ​ർ​ഥി​ച്ചു. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ര​ണ്ട് ന​ദി​ക​ളി​ലൂ​ടെ​യും ഒ​ഴു​ക്ക് തു​ട​രു​ന്നു​ണ്ട്. ആ​ള​പാ​യ​മോ പ​രി​ക്കു​ക​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. 

ഡാ​ർ​ജി​ലിം​ഗ് എം​പി രാ​ജു ബി​സ്ത സി​ക്കിം ചീ​ഫ് സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര തേ​ലാം​ഗു​മാ​യി സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ന​ദി​ക്ക​ര​ക​ളി​ൽ വ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ന​ദീ​തീ​ര​ങ്ങ​ളി​ലേ​ക്ക് പോ​ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ചും​ഗ്ഥാം​ഗ്, തെം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​ലി​സും ര​ക്ഷാ​സേ​ന​യും സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. താ​ഴ​ത്തെ ത​ട്ടി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags : Landslide Sikkim TeestaRiver  Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up