Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sikkim

Kottayam

സി​​ക്കി​​മി​​ല്‍ തു​​ര​​ങ്ക​​ത്തി​​ലെ മ​​ണ്ണി​​ടി​​ച്ചി​​ൽ: മ​​ണ​​ർ​​കാ​​ട് സ്വ​​ദേ​​ശി​​ക്കാ​​യി തെ​​ര​​ച്ചി​​ല്‍ ഊ​​ര്‍​ജി​​തം

മ​​ണ​​ര്‍​കാ​​ട്: തെ​​ക്ക​​ന്‍ സി​​ക്കി​​മി​​ല്‍ നി​​ര്‍​മാ​​ണ​​ത്തി​​ലി​​രു​​ന്ന തു​​ര​​ങ്ക​​ത്തി​​ലു​​ണ്ടാ​​യ മ​​ണ്ണി​​ടി​​ച്ചി​​ലി​​ല്‍ കു​​ടു​​ങ്ങി​​യ മ​​ല​​യാ​​ളി​​ക്കാ​​യി തെ​​ര​​ച്ചി​​ല്‍ ഊ​​ര്‍​ജി​​തം. നാ​​ഷ​​ണ​​ല്‍ ഹൈ​​ഡ്രോ ഇ​​ല​​ക്ട്രി​​ക് പ​​വ​​ര്‍ കോ​​ര്‍​പ​​റേ​​ഷ​​ന്‍ (എ​​ന്‍​എ​​ച്ച്പി​​സി) സി​​ക്കിം യൂ​​ണി​​റ്റ് സീ​​നി​​യ​​ര്‍ മാ​​നേ​​ജ​​രും ജി​​യോ​​ള​​ജി​​സ്റ്റു​​മാ​​യ കോ​​ട്ട​​യം മ​​ണ​​ര്‍​കാ​​ട് കൊ​​ച്ചു​​മ​​റ്റം കൂ​​രോ​​ത്തു​​പ​​റ​​മ്പി​​ല്‍ അ​​നീ​​ഷ് മോ​​ഹ​​ന്‍ (43) ഉ​​ള്‍​പ്പെ​​ടെ അ​​ഞ്ചു​​പേ​​രാ​​ണ് ഉ​​ള്ളി​​ല്‍ കു​​ടു​​ങ്ങി​​യ​​ത്. ര​​ക്ഷാ​​ദൗ​​ത്യം തു​​ട​​രു​​ക​​യാ​​ണ്.
നാം​​ചി ജി​​ല്ല​​യി​​ലെ സ​​മ​​ര്‍​ഡൂ​​ങ്ങി​​ല്‍ ടീ​​സ്റ്റ ജ​​ല​​വൈ​​ദ്യു​​ത​​പ​​ദ്ധ​​തി​​യു​​ടെ നാ​​ലാം​​ഘ​​ട്ട​​മാ​​യി നി​​ര്‍​മി​​ക്കു​​ന്ന ഏ​​ഴു കി​​ലോ​​മീ​​റ്റ​​ര്‍ തു​​ര​​ങ്ക​​ത്തി​​ല്‍ തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​നാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. അ​​ണ​​ക്കെ​​ട്ടി​​ല്‍​നി​​ന്നു വൈ​​ദ്യു​​തോ​​ത്പാ​​ദ​​ന​​ത്തി​​നാ​​യി വെ​​ള്ള​​മെ​​ത്തി​​ക്കാ​​ന്‍ മ​​ല​​ക​​ള്‍ തു​​ര​​ന്നു നി​​ര്‍​മി​​ക്കു​​ന്ന കൂ​​റ്റ​​ന്‍ തു​​ര​​ങ്ക​​മാ​​ണി​​ത്. തു​​ര​​ങ്ക​​ത്തി​​നു​​ള്ളി​​ല്‍ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന മീ​​ഥെ​​യ്ന്‍ വാ​​ത​​കം സ്‌​​ഫോ​​ട​​നാ​​ത്മ​​ക​​മാ​​യ​​ത് ദു​​ര​​ന്ത​​ത്തി​​ന്‍റെ വ്യാ​​പ്തി കൂ​​ട്ടി. പ​​തി​​വ് പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി ഉ​​ദ്യോ​​ഗ​​സ്ഥ​​രും തൊ​​ഴി​​ലാ​​ളി​​ക​​ളും തു​​ര​​ങ്ക​​ത്തി​​ന​​ക​​ത്ത് പ്ര​​വേ​​ശി​​ച്ച​​പ്പോ​​ഴാ​​ണ് മ​​ണ്ണി​​ടി​​ച്ചി​​ല്‍. ഖ​​നി​​യ​​പ​​ക​​ട​​ങ്ങ​​ളി​​ല്‍ ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തു​​ന്ന ബം​​ഗാ​​ളി​​ല്‍​നി​​ന്നു​​ള്ള വി​​ദ​​ഗ്ധ​​രു​​ടെ സം​​ഘ​​വും സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി.

മ​​ണ്ണി​​ടി​​ഞ്ഞ് കാ​​ണാ​​താ​​യ മ​​ണ​​ര്‍​കാ​​ട് കൊ​​ച്ചു​​മ​​റ്റം കൂ​​രോ​​ത്തു​​പ​​റ​​മ്പി​​ല്‍ അ​​നീ​​ഷ് മോ​​ഹ​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വി​​നാ​​യി പ്ര​​തീ​​ക്ഷ​​യോ​​ടെ നാ​​ടും ബ​​ന്ധു​​ക്ക​​ളും പ്രാ​​ര്‍​ഥ​​ന​​യി​​ലാ​​ണ്. ക​​ന​​ത്ത​​മ​​ഴ​​യി​​ല്‍ വീ​​ണ്ടും മ​​ണ്ണി​​ടി​​ച്ചി​​ലി​​നു​​ള്ള സാ​​ധ്യ​​ത ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം മ​​ന്ദ​​ഗ​​തി​​യി​​ലാ​​ക്കു​​ന്ന​​താ​​യാ​​ണ് സു​​ഹൃ​​ത്തു​​ക്ക​​ളി​​ല്‍​നി​​ന്ന് ല​​ഭി​​ക്കു​​ന്ന വി​​വ​​രം. അ​​നീ​​ഷ് പ​​ഠി​​ച്ച കോ​​ട്ട​​യം ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് ജി​​യോ​​ള​​ജി വി​​ഭാ​​ഗം മേ​​ധാ​​വി​​യെ തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി എ​​ട്ടോ​​ടെ എ​​ന്‍​എ​​ച്ച്പി​​സി ഉ​​ദ്യോ​​ഗ​​സ്ഥ വി​​ളി​​ച്ച് ബ​​ന്ധു​​ക്ക​​ളു​​ടെ ഫോ​​ണ്‍ ന​​മ്പ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ഴാ​​ണു വി​​വ​​രം നാ​​ട്ടി​​ല​​റി​​യു​​ന്ന​​ത്.

അ​​നീ​​ഷി​​ന്‍റെ അ​​ബു​​ദാ​​ബി​​യി​​ലു​​ള്ള സ​​ഹോ​​ദ​​ര​​ന്‍ ബി​​നീ​​ഷി​​നെ​​യും ക​​മ്പ​​നി അ​​ധി​​കൃ​​ത​​ര്‍ വി​​ളി​​ച്ചു. അ​​നീ​​ഷി​​ന്‍റെ ഭാ​​ര്യ ഡോ. ​​സം​​ഗീ​​ത, ഇ​​വ​​രു​​ടെ സ​​ഹോ​​ദ​​ര​​ന്‍ ബി​​നീ​​ഷ് എ​​ന്നി​​വ​​രെ എ​​ന്‍​എ​​ച്ച്പി​​സി ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ദി​​ല്ലി​​യി​​ല്‍​നി​​ന്ന് വി​​മാ​​ന​​മാ​​ര്‍​ഗം സി​​ക്കി​​മി​​ലെ​​ത്തി​​ച്ചു. കോ​​ട്ട​​യം ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജി​​ല്‍ 2001-2004 വ​​ര്‍​ഷ​​ത്തി​​ല്‍ ജി​​യോ​​ള​​ജി​​യി​​ല്‍ ബി​​രു​​ദ​​വും 2004-2006 വ​​ര്‍​ഷം ബി​​രു​​ദാ​​ന​​ന്ത​​ബി​​രു​​ദ​​വും പൂ​​ര്‍​ത്തി​​യാ​​ക്കി​​യ അ​​നീ​​ഷ് 2011ലാ​​ണ് നാ​​ഷ​​ണ​​ല്‍ ഹൈ​​ഡ്രോ ഇ​​ല​​ക്ട്രി​​ക് പ​​വ​​ര്‍ കോ​​ര്‍​പ​​റേ​​ഷ​​ന്‍ ഹ​​രി​​യാ​​ന​​യി​​ല്‍ ജോ​​ലി​​യി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.

ഇ​​വി​​ടെ കു​​ടും​​ബ​​മാ​​യി താ​​മ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഏ​​ഴു​​മാ​​സം മു​​മ്പാ​​ണ് ജോ​​ലി​​ക്കാ​​യി സി​​ക്കി​​മി​​ലേ​​ക്ക് പോ​​യ​​ത്. ഇ​​തോ​​ടെ ഭാ​​ര്യ സം​​ഗീ​​ത​​യും മ​​ക്ക​​ളാ​​യ അ​​ര്‍​ണ​​വും കാ​​ര്‍​ത്യാ​​യ​​നി​​യും തൃ​​പ്പൂ​​ണി​​ത്തു​​റ​​യി​​ലെ ചൈ​​ത​​ന്യ​​ന​​ഗ​​റി​​ലു​​ള്ള വീ​​ട്ടി​​ലേ​​ക്കു താ​​മ​​സം മാ​​റ്റി.

മ​​ണ​​ര്‍​കാ​​ട് കൊ​​ച്ചു​​മ​​റ്റ​​ത്തെ വീ​​ട്ടി​​ല്‍ തോ​​ട്ട​​യ്ക്കാ​​ട്ട് ഗ​​വ​​ണ്‍​മെ​​ന്‍റ് ഹൈ​​സ്‌​​കൂ​​ള്‍ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന പി​​താ​​വ് പി.​​കെ. മോ​​ഹ​​ന​​നും അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്ന അ​​മ്മ അ​​മ്മി​​ണി​​ക്കു​​ട്ടി​​യു​​മാ​​ണു​​ള്ള​​ത്. മോ​​ശ​​മാ​​യ കാ​​ലാ​​വ​​സ്ഥ​​മൂ​​ലം അ​​പ​​ക​​ട​​സ്ഥ​​ല​​ത്തു​​നി​​ന്നു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍ ല​​ഭി​​ക്കു​​ന്ന​​തി​​ന് ത​​ട​​സ​​മു​​ണ്ടെ​​ന്ന് അ​​നീ​​ഷി​​ന്‍റെ സു​​ഹൃ​​ത്തു​​ക്ക​​ള്‍ പ​​റ​​യു​​ന്നു.

National

സി​ക്കിമിലെ ഹിമാലയൻ മേഖലയിൽ പ്രേ​തത്തെ കണ്ടെത്തി; ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്!

വാർത്ത, ലോകമെന്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർക്കും വന്യജീവി പ്രേമികൾക്കും അദ്ഭുതവും ആവേശവും പകരുന്നതായി. സിക്കിമിലെ ഹിമാലയൻ മലനിരകളിൽ ഒരു പ്രേതത്തെ കണ്ടെത്തിയിരിക്കുന്നു! മാത്രമല്ല, ആ പ്രേതം കാമറക്കണ്ണിൽ കുടുങ്ങുകയും ചെയ്തു!

അതീവരഹസ്യമായി സഞ്ചരിക്കുന്ന, പ്രേതം നിസാരക്കാരനല്ല! മ​ല​നി​ര​ക​ളി​ലെ പ്രേ​തം (Ghost of the mountains) എ​ന്ന​റി​യ​പ്പെ​ടു​ന്ന യു​റേ​ഷ്യ​ൻ ലി​ൻ​ക്സ് (Eurasian Lynx) എ​ന്ന അ​പൂ​ർവ​യി​നം കാ​ട്ടു​പൂ​ച്ചയാണത്! ഹിമാലയൻ മലനിരകളിൽ കണ്ടെത്തിയ കാട്ടുപൂച്ചയുടെ അപൂർവചിത്രങ്ങൾ ഐഎ​ഫ്​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പങ്കുവച്ചത്.

പൂ​ച്ച​വ​ർ​ഗത്തി​ൽ​പ്പെ​ട്ട, എ​ന്നാ​ൽ സാ​ധാ​ര​ണ പൂ​ച്ച​ക​ളേ​ക്കാ​ൾ വ​ലി​പ്പ​മു​ള്ള യു​റേ​ഷ്യ​ൻ ലി​ൻ​ക്സു​ക​ൾ മ​ഞ്ഞു​മൂ​ടി​യ ഉ​യ​ർ​ന്ന മ​ല​നി​ര​ക​ളി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. മ​നു​ഷ്യ​രു​ടെ ശ്രദ്ധയിൽപ്പെടാതെ, അ​തീ​വ ര​ഹ​സ്യ​മാ​യാണ് ഇവരുടെ സ​ഞ്ചാരം. കാട്ടുപൂച്ചകളുടെ ഈ സ്വ​ഭാ​വമാണ് ഇ​വ​യ്ക്കു മ​ല​നി​ര​ക​ളി​ലെ പ്രേ​തം - എ​ന്നു പേരുവരാൻ കാരണം. ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ​യാ​യി ല​ഡാ​ക്ക്, ഹി​മാ​ച​ൽ പ്ര​ദേ​ശ് തു​ട​ങ്ങി​യ വ​ട​ക്ക​ൻ ഹി​മാ​ല​യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടാ​റു​ള്ള ​ജീ​വി​യെ ആ​ദ്യ​മാ​യാ​ണ് സി​ക്കിം പോ​ലു​ള്ള ഒ​രു വ​ട​ക്ക്-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ത്ത് ക​ണ്ടെ​ത്തു​ന്ന​ത്.

സി​ക്കി​മി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വൈ​ൽ​ഡ് ലൈ​ഫ് കാമ​റ ട്രാ​പ്പി​ലാ​ണ് അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. അ​തി​ശൈ​ത്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള ക​ട്ടി​യു​ള്ള രോ​മ​ക്കു​പ്പാ​യ​വും ശ​രീ​ര​പ്ര​കൃ​തി​യു​മു​ള്ള ഈ ​വ​ന്യ​ജീ​വി സി​ക്കി​മി​ലു​മു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ൽ അ​വി​ടു​ത്തെ ജൈ​വ​വൈ​വി​ധ്യം വ്യ​ക്ത​മാ​ക്കു​ന്നു. മേഖലയിലെ പ​രി​സ്ഥി​തിവ്യ​വ​സ്ഥ ഇ​പ്പോ​ഴും ആ​രോ​ഗ്യ​ക​ര​മാ​യി തു​ട​രു​ന്നു എ​ന്ന​തിന്‍റെ സൂ​ച​ന​യാ​യും ഗ​വേ​ഷ​ക​ർ ഇ​തി​നെ കണക്കാക്കുന്നു. ​ക​ണ്ടെ​ത്ത​ലോ​ടെ, വ​രും ദി​വ​സ​ങ്ങ​ളി​ൽ സി​ക്കി​മി​ലെ ഉ​യ​ർ​ന്ന ഹി​മാ​ല​യ​ൻ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ​ക്കും നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വ​നം​വ​കു​പ്പ് തു​ട​ക്കം കു​റി​ക്കു​മെ​ന്നാ​ണ് റിപ്പോർട്ട്.

National

ബം​ഗ​ളൂ​രു​വി​ൽ കാ​മു​കി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ന്ന് യു​വാ​വ്

ബം​ഗ​ളൂ​രു: സി​ക്കിം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ കാ​മു​ക​ൻ ക​ഴു​ത്ത​റ​ത്തു കൊ​ന്നു. അ​തി ഹാം​ഗ്മ സു​ബ്ബ(22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഡാ​ർ​ജി​ലിം​ഗ് സ്വ​ദേ​ശി​യാ​യ പു​ർ​ബ ലെ​പ്ച ആ​ണ് കേ​സി​ലെ പ്ര​തി.

ഒ​രു സ​ലൂ​ണി​ൽ റി​സ​പ്ഷ​നി​സ്റ്റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു യു​വ​തി. ഒ​രു ഹോ​ട്ട​ലി​ലെ വെ​യ്റ്റ​റാ​ണ് പു​ർ​ബ ലെ​പ്ച.

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും ഒ​രു മാ​സം മു​ൻ​പാ​ണ് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. ദൊ​ഡ്ഡ​ക്ക​ണ്ണ​ഹ​ള്ളി​യി​ൽ ഒ​രു​മി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ യു​വ​തി​ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നു​ള്ള സം​സാ​രം വാ​ക്കു​ത​ർ​ക്ക​ത്തി​ലെ​ത്തി. ഇ​തി​നി​ടെ പു​ർ​ബ ലെ​പ്ച ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​തി ഹാം​ഗ്മ സു​ബ്ബ​യെ ആ​ക്ര​മി​ക്കു​ക​യും ക​ഴു​ത്ത​റ​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ യു​വ​തി കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ബെ​ല്ല​ന്ദൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

സിക്കിമിൽ മണ്ണിടിച്ചിൽ; 1,321 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

ഗാ​​​ങ്‌​​​ടോ​​​ക്ക്: സി​​​ക്കി​​​മി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ കു​​​ടു​​​ങ്ങി​​​യ 1,321 വി​​​നോദസ​​​ഞ്ചാ​​​രി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. മം​​​ഗ​​​ൻ ജി​​​ല്ല​​​യി​​​ലെ ലാ​​​ച്ച​​​നി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച വിനോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ കു​​​ടു​​​ങ്ങി​​​യ​​​ത്.

മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ ഇ​​​വി​​​ടേ​​​ക്കു​​​ള്ള റോ​​​ഡ് പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്ന​​​താ​​​ണു സ​​​ഞ്ചാ​​​രി​​​ക​​​ൾ കു​​​ടു​​​ങ്ങാ​​​ൻ കാ​​​ര​​​ണം.

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ലാ​​​ണ് വി​​​നോ​​​ദസ​​​ഞ്ചാ​​​രി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യ​​​ത്. ര​​​ക്ഷ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ 1,321 വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളും 84 പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് മം​​​ഗ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​ന​​​ന്ത് ജെ​​​യി​​​ൻ പ​​​റ​​​ഞ്ഞു.

സൈ​​​ന്യം, പോ​​​ലീ​​​സ്, ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​ത്.

Sports

വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫിയിൽ പഞ്ചാബിന് ജയം

ജ​​യ്പു​​ര്‍: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് സി​​യി​​ല്‍ പ​​ഞ്ചാ​​ബി​​നാ​​യി ഫു​​ഡ് പോ​​യി​​സ​​ണി​​നെ​​ത്തു​​ട​​ര്‍​ന്ന് ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ഇ​​റ​​ങ്ങാ​​തി​​രു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ അ​​ര്‍​ഷ​​ദീ​​പ് സിം​​ഗി​​ന്‍റെ മി​​ന്നും ബൗ​​ളിം​​ഗ്.

34 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ അ​​ര്‍​ഷ​​ദീ​​പി​​ന്‍റെ ബൗ​​ളിം​​ഗി​​ലൂ​​ടെ പ​​ഞ്ചാ​​ബ് എ​​തി​​രാ​​ളി​​ക​​ളാ​​യ സി​​ക്കി​​മി​​നെ 22.2 ഓ​​വ​​റി​​ല്‍ 75നു ​​പു​​റ​​ത്താ​​ക്കി. തു​​ട​​ര്‍​ന്ന് 6.2 ഓ​​വ​​റി​​ല്‍ വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ 81 റ​​ണ്‍​സ് നേ​​ടി ജ​​യം സ്വ​​ന്ത​​മാ​​ക്കി.

ഋ​​ഷ​​ഭ് പ​​ന്ത് അ​​ര്‍​ധ​​സെ​​ഞ്ചു​​റി (37 പ​​ന്തി​​ല്‍ 67 നോ​​ട്ടൗ​​ട്ട്) നേ​​ടി​​യ എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് ഡി​​യി​​ലെ മ​​ത്സ​​ര​​ത്തി​​ല്‍ ഡ​​ല്‍​ഹി എ​​ട്ട് വി​​ക്ക​​റ്റി​​ന് സ​​ര്‍​വീ​​സ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Latest News

Corehub Up