x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ക്കി​മി​ൽ തു​ര​ങ്ക​ത്തി​നു​ള്ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ; കോ​ട്ട​യം സ്വ​ദേ​ശി ജി​യോ​ള​ജി​സ്റ്റി​നെ കാ​ണാ​താ​യി

വെബ് ഡെസ്ക്
Published: July 22, 2026 02:54 AM IST | Updated: July 22, 2026 02:54 AM IST

ന്യൂ​ഡ​ൽ​ഹി: സി​ക്കി​മി​ലെ നാം​ചി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്ക​ത്തി​നു​ള്ളി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ജി​യോ​ള​ജി​സ്റ്റി​നെ കാ​ണാ​താ​യി. മ​ണ​ർ​കാ​ട് ഇ​ല്ലി​വ​ള​വ് സ്വ​ദേ​ശി​യാ​യ അ​നീ​ഷ് മോ​ഹ​നെ​യാ​ണ് (43) കാ​ണാ​താ​യ​ത്. 2010 മു​ത​ൽ നാ​ഷ​ണ​ൽ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​വ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു അ​നീ​ഷ്.

നി​ല​വി​ൽ റി​മോ​ട്ട് സെ​ൻ​സിം​ഗ് വി​ഭാ​ഗം മാ​നേ​ജ​റാ​ണ്. തി​ങ്ക​ളാ​ഴ്ച​യാ​ണ് തു​ര​ങ്ക​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട വി​വ​രം നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. അ​നീ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ കോ​ട്ട​യ​ത്തെ വീ​ട്ടി​ലു​ള്ള​ത്.

വി​വ​രം അ​റി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ദു​ബാ​യി​ലു​ള്ള സ​ഹോ​ദ​ര​നും അ​നീ​ഷി​ന്‍റെ ഭാ​ര്യ സം​ഗീ​ത​യും ഡ​ൽ​ഹി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. സ​യ​ൻ​സ് വ്ലോ​ഗ​ർ കൂ​ടി​യാ​ണ് അ​നീ​ഷ്. തു​ര​ങ്ക​ത്തി​നു​ള്ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നാ​ണ് സി​ക്കി​മി​ൽ​നി​ന്നു​ള്ള വി​വ​രം.

Tags : Geologist Missing Sikkim Tunnel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up