പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സെൻസസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പ് ഡിസംബർ ഒന്നുമുതൽ 2027 ജനുവരി നാലുവരെ നടക്കും.
അടുത്ത വർഷം ആദ്യത്തോടെ ഈ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടികൾ നേരത്തേയാക്കിയത്. പൊതുജനങ്ങൾക്ക് നവംബർ 16 മുതൽ 30 വരെ സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടാകും. പ്രാഥമിക കണക്കെടുപ്പിനുശേഷം ജനുവരി അഞ്ചുമുതൽ ഒമ്പത് വരെ പുനഃപരിശോധനയും നടക്കും.
ലഡാക്ക്, ജമ്മു കാഷ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ മേഖലകളിൽ ഈമാസം ഒന്നുമുതൽ 30 വരെയാണു വിവരശേഖരണം. ഈ പ്രദേശങ്ങളിലെ കണക്കെടുപ്പിനുള്ള റഫറൻസ് തീയതി ഒക്ടോബർ ഒന്നാണ്.
രാജ്യത്തെ മറ്റു ഭാഗങ്ങളിൽ 2027 മാർച്ച് ഒന്ന് റഫറൻസ് തീയതിയായി നിശ്ചയിച്ച് ഫെബ്രുവരിയോടെയാകും ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുക. മോശമായ ആസൂത്രണം കാരണമാണ് ഈ സംസ്ഥാനങ്ങളിൽ കണക്കെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നതെന്ന് കോൺഗ്രസ് വിമർശിച്ചു.
Tags : PopulationCensus December1st Starts Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash