ലോഗോ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി ജൻ ധൻ യോജന പദ്ധതിക്കു കീഴിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നാലിലൊന്നും പ്രവർത്തനരഹിതമെന്നു വിവരാവകാശ രേഖ.
കൂടാതെ, 5.72 കോടിയോളം അക്കൗണ്ടുകളിൽ നിലവിൽ പണമൊന്നുമില്ലെന്നും ധനമന്ത്രാലയം നൽകിയ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. സാമൂഹിക പ്രവർത്തകനായ ചന്ദ്രശേഖർ ഗൗർ നൽകിയ അപേക്ഷയിലാണ് ധനകാര്യ സേവന വകുപ്പ് കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് 12 വരെയുള്ള കണക്കനുസരിച്ച് രാജ്യത്താകെ 59.03 കോടി ജൻ ധൻ അക്കൗണ്ടുകളിലായി 3.15 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട്. ആകെ അക്കൗണ്ടുകളിൽ 32.89 കോടി അക്കൗണ്ടുകൾ സ്ത്രീകളുടെയും (ട്രാൻസ്ജെൻഡർ വിഭാഗം ഉൾപ്പടെ) 26.14 കോടി അക്കൗണ്ടുകൾ പുരുഷന്മാരുടേതുമാണ്.
15.36 കോടിയോളം (15,36,77,009) അക്കൗണ്ടുകളാണ് നിലവിൽ നിഷ്ക്രിയമായി കിടക്കുന്നത്. 5,72,35,490 അക്കൗണ്ടുകളിൽ നിലവിൽ പണമൊന്നുമില്ല.
ഏറ്റവും കൂടുതൽ ജൻ ധൻ അക്കൗണ്ടുകളുള്ളതും സീറോ ബാലൻസ്, നിഷ്ക്രിയ അക്കൗണ്ടുകൾ കൂടുതലുള്ളതും ഉത്തർപ്രദേശിലാണ്. 10.51 കോടി അക്കൗണ്ടുകളുള്ള ഉത്തർപ്രദേശിൽ 3.23 കോടിയും പ്രവർത്തനരഹിതമാണ്.
Tags : JanDhan Accounts Inactive ZeroBalance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash