സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ്
കോഴിക്കോട്: 18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി ദക്ഷിണേന്ത്യന്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ്, പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ് ടീമുകള്‍ ചാമ്പ്യന്മാര്.
അണ്ടര്‍-19 ആണ്‍കുട്ടികളുടെ ഫൈനലില്‍ ചങ്ങനാശേരി എകെഎം പബ്ലിക് സ്കൂളിനെ 56-40നു കീഴടക്കിയാണ് സില്‍വര്‍ ഹില്‍സ് ട്രോഫി സ്വന്തമാക്കിയത്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രോവിഡന്‍സ് 49-34 എന്ന സ്കോറിന് കാരമട എസ്വിജിവി മെട്രിക്കുലേഷന്‍ സ്കൂളിനെ ഫൈനലില്‍ കീഴടക്കി. അണ്ടര്‍-13 മിനി ബോയ്സ് വിഭാഗത്തില്‍ ദേവഗിരി പബ്ലിക് സ്കൂളിനെ 62-35 ന് തോല്‍പ്പിച്ചു.
Tags : Silver Hills Providence Champions Sports BasketBall