ദവ ഇന്ത്യ
കൊച്ചി: മരുന്നുകളും ആരോഗ്യ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിന് കൊച്ചി വിമാനത്താവളത്തില്‍ ദവ ഇന്ത്യയുടെ സ്റ്റോര്‍ തുറന്നു. സോട്ട ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് സിഇഒ ഡോ. സുജിത് പോള്‍ ഉദ്ഘാടനം നിർവഹിച്ചു.
ജനറിക് മരുന്നുകള്‍ക്കു പുറമേ ഒടിസി ഉത്പന്നങ്ങള്‍, പ്രഥമശുശ്രൂഷാ സാധനങ്ങള്‍, വ്യക്തിഗത വെല്‍നസ് ഉത്പന്നങ്ങള്‍ എന്നിവയും സ്റ്റോറിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags : Dava India store Business Entrepreneur Startup Market store opened at the airport