x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീരുമേട്ടിൽ ഇരട്ടക്കൊലപാതകം; ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിക്കൊലപ്പെടുത്തി യുവാവ്

വെബ് ഡെസ്ക്
Published: October 21, 2026 11:49 PM IST | Updated: October 21, 2026 11:49 PM IST

പ്രതീകാത്മക ചിത്രം

പീരുമേട്: ഇടുക്കിയിൽ യുവാവ് ഭാര്യയേയും ഭാര്യയുടെ അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻ മേരി സ്വദേശി പ്രിൻസ് ആണ് ആക്രമണം നടത്തിയത്.

പ്രിൻസിന്‍റെ ഭാര്യ പ്രിയങ്ക (30), അമ്മ നേസം (62) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു.

ബുധനാഴ്ച്ച വൈകുന്നേരം ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് പ്രാഥമികവിവരം. രാത്രി മദ്യപിച്ചെത്തിയ പ്രിൻസ് ആദ്യം ഭാര്യാമാതാവുമായാണ് വഴക്കിട്ടത്. തുടർന്ന് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

ഇതിനുപിന്നാലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് പ്രിയങ്ക ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നത് കണ്ടത്. പിന്നാലെ പ്രിയങ്കയെയും ഇയാൾ വഴിയിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു

ഇസ്രയേലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീരുമേട് പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

Tags : Crime Murder mother-in-law Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up