ജലജ് സക്സേന, കേരള താരങ്ങളുടെ ആഹ്ലാദം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡീഷക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം. 179 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ഒഡിഷ നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 143 റണ്‍സിന് പുറത്തായി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് ഒഡീഷയെ കറക്കി വീഴ്ത്തിയത്. ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റെടുത്തു. സ്കോര്‍: കേരളം- 404, ഒഡീഷ - 225, 143.
നാല് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിൽ അവസാന ദിനം ക്രീസിലിറങ്ങിയ ഒഡീഷക്ക് 41 റൺസെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായി. 53 റണ്‍സെടുത്ത ഓപ്പണര്‍ ഗൗരവ് ചൗധരിയാണ് രണ്ടാം ഇന്നിംഗ്സില്‍ ഒഡീഷയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ സുബ്രാന്‍ഷു സേനാപതി 30 റണ്‍സെടുത്തു. മറ്റാര്‍ക്കും ഒഡിഷ നിരയില്‍ തിളങ്ങാനായില്ല.
ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ സമനില വഴങ്ങിയ കേരളത്തിന്‍റെ സീസണിലെ ആദ്യ ജയമാണിത്. ഇതോടെ രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം ഏഴു പോയിന്‍റുമായി എലൈറ്റ് ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണ് കേരളം. 12 പോയിന്‍റുമായി ബംഗാള്‍ ഒന്നാമതും നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ള ഗുജറാത്ത് ഏഴു പോയിന്‍റുമായി കേരളത്തിന് മുന്നില്‍ രണ്ടാമതുമാണ്. 26ന് ബംഗാളിനെതിരെ തിരുവനന്തപുരത്താണ് കേരളത്തിന്‍റെ അടുത്ത മത്സരം.
Tags : RanjiTrophy Cricket Sports Kerala Odisha