Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RanjiTrophy

ര​ഞ്ജി പോ​രാ​ട്ടം; പ​രി​ച​യ​സ​മ്പ​ന്ന​രാ​യ 'പ​ട​യാ​ളി​ക​ളു​മാ​യി' കേ​ര​ളം ക​ള​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി പു​തി​യ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​ഷ്ണു വി​നോ​ദാ​ണ് നാ​യ​ക​ൻ. 11 മു​ത​ൽ 14 വ​രെ ജം​ഷ​ഡ്പൂ​രി​ൽ ജാ​ർ​ഖ​ണ്ഡി​നെ​തി​രെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം. യു​വ​ത്വ​ത്തി​നും പ​രി​ച​യ​സ​മ്പ​ത്തി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള ശ​ക്ത​മാ​യ സം​ഘ​മാ​ണ് ഇ​ത്ത​വ​ണ കേ​ര​ള​ത്തി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

സ​ച്ചി​ൻ ബേ​ബി, രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ, ക്യാ​പ്റ്റ​ൻ വി​ഷ്ണു വി​നോ​ദ്, മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ, സ​ൽ​മാ​ൻ നി​സാ​ർ തു​ട​ങ്ങി​യ പ​രി​ച​യ​സ​മ്പ​ന്ന​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ബാ​റ്റിം​ഗ് നി​ര. എം.​ഡി. നി​ധീ​ഷ്, ഏ​ദ​ൻ ആ​പ്പി​ൾ ടോം, ​എ​ൻ.​പി.​ബേ​സി​ൽ എ​ന്നി​വ​ർ ബൗ​ളിം​ഗ് നി​ര​യി​ൽ ഇ​ടം നേ​ടി. ജ​ല​ജ് സ​ക്‌​സേ​ന​യും ആ​ദി​ത്യ സ​ർ​വാ​തെ​യും അ​തി​ഥി താ​ര​ങ്ങ​ളാ​യും അ​ണി​നി​ര​ക്കും. ജാ​ഖ​ണ്ഡി​ന് പു​റ​മെ ഒ​ഡീ​ഷ, ബം​ഗാ​ൾ, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ഡ​ൽ​ഹി, സ​ർ​വീ​സ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ശ​ക്ത​മാ​യ ഗ്രൂ​പ്പി​ലാ​ണ് കേ​ര​ളം ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്ന​ത്.

കേ​ര​ള ടീം: ​വി​ഷ്ണു വി​നോ​ദ് (ക്യാ​പ്റ്റ​ന്‍, വി​ക്ക​റ്റ് കീ​പ്പ​ര്‍), രോ​ഹ​ന്‍ എ​സ്. കു​ന്നു​മ്മ​ല്‍, അ​ഭി​ഷേ​ക് ജെ. ​നാ​യ​ര്‍, അ​ഭി​ഷേ​ക് പി. ​നാ​യ​ര്‍, സ​ച്ചി​ന്‍ ബേ​ബി, അ​ഹ​മ്മ​ദ് ഇ​മ്രാ​ന്‍, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), സ​ല്‍​മാ​ന്‍ നി​സാ​ര്‍, വ​രു​ണ്‍ നാ​യ​നാ​ര്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ജ​ല​ജ് സ​ക്‌​സേ​ന, വൈ​ശാ​ഖ് ച​ന്ദ്ര​ന്‍, ആ​ദി​ത്യ ആ​ന​ന്ദ് സ​ര്‍​വാ​തെ, ജെ. ​എ​സ്.​അ​നു​രാ​ജ്, വി.​അ​ഭി​ജി​ത് പ്ര​വീ​ണ്‍, എം.​ഡി.​നി​ധീ​ഷ് , ഈ​ഡ​ന്‍ ആ​പ്പി​ള്‍ ടോം, ​പ​വ​ന്‍ രാ​ജ്, എ​ന്‍.​പി.​ബേ​സി​ല്‍.

Kerala

ര​ഞ്ജി ട്രോ​ഫി: കേ​ര​ള-​മ​ഹാ​രാ​ഷ്ട്ര മ​ത്സ​രം സ​മ​നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ലെ കേ​ര​ള-​മ​ഹാ​രാ​ഷ്ട്ര മ​ത്സ​രം സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. അ​വ​സാ​ന ദി​നം മ​ഹാ​രാ​ഷ്ട്ര ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 224 റ​ണ്‍​സി​ല്‍ നി​ല്‍​ക്കെ ഇ​രു ടീ​മും സ​മ​നി​ല​ക്ക് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

പൃ​ഥ്വി ഷാ, ​റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, സി​ദ്ദേ​ശ് വീ​ര്‍ എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യെ ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തി​ച്ച​ത്. പൃ​ഥ്വി ഷാ 75 ​റ​ണ്‍​സെ​ടു​ത്ത​പ്പോ​ള്‍ സി​ദ്ദേ​ശ് വീ​റും റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദും 55 റ​ണ്‍​സ് വീ​ത​മെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

പൃ​ഥ്വി ഷാ​ക്ക് പു​റ​മെ 34 റ​ണ്‍​സെ​ടു​ത്ത അ​ര്‍​ഷി​ന്‍ കു​ല്‍​ക്ക​ര്‍​ണി​യു​ടെ വി​ക്ക​റ്റാ​ണ് മ​ഹാ​രാ​ഷ്ട്ര​ക്ക് അ​വ​സാ​ന ദി​നം ന​ഷ്ട​മാ​യ​ത്. മ​ത്സ​ര​ത്തി​ല്‍ 20 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യ മ​ഹാ​രാ​ഷ്ട്ര മൂ​ന്ന് പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ കേ​ര​ള​ത്തി​ന് ഒ​രു പോ​യി​ന്‍റ് മാ​ത്ര​മെ നേ​ടാ​നാ​യു​ള്ളു. സ്കോ​ര്‍ മ​ഹാ​രാ​ഷ്ട്ര 239, 224-2, കേ​ര​ളം 219.‌

നേ​ര​ത്തെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 20 റ​ൺ​സി​ന്‍റെ ലീ​ഡ് നേ​ടി​യാ​ണ് മ​ഹാ​രാ​ഷ്ട്ര ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച​ത്. വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 51 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു മ​ഹാ​രാ​ഷ്ട്ര നാ​ലാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ​ത്.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ പൃ​ഥ്വി ഷാ-​അ​ര്‍​ഷി​ൻ കു​ല്‍​ക്ക​ര്‍​ണി സ​ഖ്യം 84 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്ത​തോ​ടെ മ​ഹാ​രാ​ഷ്ട്ര സ​മ​നി​ല ഉ​റ​പ്പി​ച്ചു. അ​ര്‍​ഷി​ന്‍ കു​ല്‍​ക്ക​ര്‍​ണി​യെ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ക്കി​യ എ​ന്‍.​പി. ബേ​സി​ലാ​ണ് കേ​ര​ള​ത്തി​ന് ആ​ദ്യ ബ്രേ​ക്ക് ത്രൂ ​ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ക​രു​ത​ലോ​ടെ ക​ളി​ച്ച പൃ​ഥ്വി ഷാ 102 ​പ​ന്തി​ല്‍ ഏ​ഴ് ബൗ​ണ്ട​റി​ക​ള്‍ മാ​ത്രം നേ​ടി 75 റ​ണ്‍​സെ​ടു​ത്ത​തോ​ടെ കേ​ര​ള​ത്തി​ന്‍റെ പി​ടി അ​യ​ഞ്ഞു. ര​ണ്ടാം വി​ക്ക​റ്റി​ല്‍ പൃ​ഥ്വി ഷാ-​സി​ദ്ദേ​ശ് വീ​ര്‍ സ​ഖ്യം 37 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്ത് മ​ഹാ​രാ​ഷ്ട്ര​യെ സു​ര​ക്ഷി​ത സ്കോ​റി​ലേ​ക്ക് ന​യി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്‌​കോ​റാ​യ 239 റ​ൺ​സ് പി​ന്തു​ട​ർ​ന്ന കേ​ര​ളം മൂ​ന്നാം ദി​നം 219 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി​രു​ന്നു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര ആ​ദ്യ ഇ​ന്നി​ങ്സി​ൽ 20 റ​ൺ​സ് ലീ​ഡെ​ടു​ത്തു. കേ​ര​ള​ത്തി​ന് വേ​ണ്ടി സൂ​പ്പ​ർ താ​രം സ​ഞ്ജു സാം​സ​ൺ അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യി​രു​ന്നു.

63 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സും സ​ഹി​തം 54 റ​ൺ​സെ​ടു​ത്ത സ​ഞ്ജു​വാ​ണ് കേ​ര​ള​ത്തി​ന്റെ ടോ​പ് സ്‌​കോ​റ​ർ. 93 പ​ന്തി​ൽ 49 റ​ൺ​സെ​ടു​ത്ത സ​ൽ​മാ​ൻ നി​സാ​ർ, 28 പ​ന്തി​ൽ 27 റ​ൺ​സെ​ടു​ത്ത രോ​ഹ​ൻ കു​ന്നു​മ്മ​ൽ, 52 പ​ന്തി​ൽ 36 റ​ൺ​സെ​ടു​ത്ത മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

Latest News

Corehub Up