x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി; കേ​ര​ളം പി​ടി​മു​റു​ക്കു​ന്നു


Published: November 17, 2025 06:04 PM IST | Updated: November 17, 2025 06:08 PM IST

ഇ​ന്‍​ഡോ​ര്‍: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രെ കേ​ര​ളം പി​ടി​മു​റു​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 281 നെ​തി​രെ ബാ​റ്റ് ചെ​യ്യു​ന്ന മ​ധ്യ​പ്ര​ദേ​ശ് ര​ണ്ടാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ ആ​റി​ന് 155 എ​ന്ന നി​ല​യി​ലാ​ണ്.

സ​ര​ണ്‍​ഷ് ജെ​യ്ന്‍ (41), ആ​ര്യ​ന്‍ പാ​ണ്ഡെ (33) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. 101 ന് ​ആ​റ് എ​ന്ന നി​ല​യി​ൽ കൂ​ട്ട​ത്ത​ക​ർ​ച്ച നേ​രി​ട്ട മ​ധ്യ​പ്ര​ദേ​ശി​നെ ജെ​യ്ന്‍, പാ​ണ്ഡെ കൂ​ട്ടു​കെ​ട്ടാ​ണ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച​ത്. കേ​ര​ള​ത്തി​നാ​യി ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം, ​എം.​ഡി.​നി​തീ​ഷ് എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റു​വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ കേ​ര​ള​ത്തെ 98 റ​ണ്‍​സ് നേ​ടി​യ ബാ​ബാ അ​പ​രാ​ജി​താ​ണ് ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. അ​ഭി​ജി​ത് പ്ര​വീ​ണ്‍ (60), അ​ഭി​ഷേ​ക് നാ​യ​ര്‍ (47) എ​ന്നി​വ​രും നി​ര്‍​ണാ​യ​ക പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ന് വേ​ണ്ടി മു​ഹ​മ്മ​ദ് അ​ര്‍​ഷ​ദ് ഖാ​ന്‍ നാ​ലും സ​ര​ണ്‍​ഷ് ജെ​യ്ന്‍ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.

Tags : ranjitrophy madhyapradesh kerala m.d.nidheesh

Recent News

Corehub Up