Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inactive

ജ​ൻ ധ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ നാ​ലി​ലൊ​ന്നും നി​ഷ്ക്രി​യം; 5.72 കോ​ടി അ​ക്കൗ​ണ്ടു​ക​ളി​ൽ പൂ​ജ്യം ബാ​ല​ൻ​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ധാ​​​​ൻ​​​മ​​​​ന്ത്രി ജ​​​​ൻ ധ​​​​ൻ യോ​​​​ജ​​​​ന പ​​​​ദ്ധ​​​​തി​​​​ക്കു കീ​​​​ഴി​​​​ലു​​​​ള്ള ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ നാ​​​​ലി​​​​ലൊ​​​​ന്നും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മെ​​​​ന്നു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ രേ​​​​ഖ.

കൂ​​​​ടാ​​​​തെ, 5.72 കോ​​​​ടി​​​​യോ​​​​ളം അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ൽ പ​​​​ണ​​​​മൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നും ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ മ​​​​റു​​​​പ​​​​ടി വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ ഗൗ​​​​ർ ന​​​​ൽ​​​​കി​​​​യ അ​​​​പേ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ധ​​​​ന​​​​കാ​​​​ര്യ സേ​​​​വ​​​​ന വ​​​​കു​​​​പ്പ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

ക​​​ഴി​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് 12 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് രാ​​​​ജ്യ​​​​ത്താ​​​​കെ 59.03 കോ​​​​ടി ജ​​​​ൻ ധ​​​​ൻ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലാ​​​​യി 3.15 ല​​​​ക്ഷം കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പ​​​​മു​​​​ണ്ട്. ആ​​​​കെ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ 32.89 കോ​​​​ടി അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ സ്ത്രീ​​​​ക​​​​ളു​​​​ടെ​​​​യും (ട്രാ​​​​ൻ​​​​സ്‌​​​​ജെ​​​​ൻ​​​​ഡ​​​​ർ വി​​​​ഭാ​​​​ഗം ഉ​​​​ൾ​​​​പ്പ​​​​ടെ) 26.14 കോ​​​​ടി അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​ടേ​​​​തു​​​​മാ​​​​ണ്.

15.36 കോ​​​​ടി​​​​യോ​​​​ളം (15,36,77,009) അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളാ​​​​ണ് നി​​​​ല​​​​വി​​​​ൽ നി​​​​ഷ്ക്രി​​​​യ​​​​മാ​​​​യി കി​​​​ട​​​​ക്കു​​​​ന്ന​​​​ത്. 5,72,35,490 അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ൽ പ​​​​ണ​​​​മൊ​​​​ന്നു​​​​മി​​​​ല്ല.

ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ജ​​​​ൻ ധ​​​​ൻ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ള്ള​​​​തും സീ​​​​റോ ബാ​​​​ല​​​​ൻ​​​​സ്, നി​​​​ഷ്ക്രി​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ലു​​​​ള്ള​​​​തും ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലാ​​​​ണ്. 10.51 കോ​​​​ടി അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ള്ള ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ 3.23 കോ​​​​ടി​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണ്.

Latest News

Corehub Up