x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി.​ അ​ച്യു​ത​മേ​നോ​നെ​ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ര്‍​ശം: അ​ഭി​ഭാ​ഷ​ക​യ്ക്കും വാ​ര്‍​ത്താ ചാ​ന​ലി​നു​മെ​തി​രേ നോ​ട്ടീ​സ്

വെബ്ഡെസ്ക്
Published: September 6, 2026 11:48 PM IST | Updated: September 6, 2026 11:48 PM IST

സി. ​​​അ​​​ച്യു​​​ത​​​മേ​​​നോ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​ഐ​​​യെ​​​യും മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി സി. ​​​അ​​​ച്യു​​​ത​​​മേ​​​നോ​​​നെ​​​യും അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ല്‍ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യും അ​​​വ ടെ​​​ലി​​​വി​​​ഷ​​​ന്‍ പ​​​രി​​​പാ​​​ടി​​​യി​​​ലൂ​​​ടെ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ക​​​യും ചെ​​​യ്തെ​​​ന്നാ​​​രോ​​​പി​​​ച്ച് വ​​​ഞ്ചി​​​യൂ​​​രി​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക ജി​​​ജ ജ​​​യിം​​​സ് മാ​​​ത്യു​​​വി​​​നും സ്വ​​​കാ​​​ര്യ വാ​​​ര്‍​ത്താ ചാ​​​ന​​​ലി​​​നു​​​മെ​​​തി​​​രേ വ​​​ക്കീ​​​ല്‍ നോ​​​ട്ടീ​​​സ്.

സി​​​പി​​​ഐ ദേ​​​ശീ​​​യ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗം രാ​​​ജാ​​​ജി മാ​​​ത്യു തോ​​​മ​​​സി​​​നു​​​വേ​​​ണ്ടി അ​​​ഡ്വ. എം. ​​​സ​​​ലാ​​​ഹു​​​ദീ​​​ന്‍ ആ​​​ണ് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്. സെ​​​പ്റ്റം​​​ബ​​​ര്‍ നാ​​​ലി​​​ന് സ്വ​​​കാ​​​ര്യ വാ​​​ര്‍​ത്താ ചാ​​​ന​​​ല്‍ സം​​​പ്രേ​​​ഷണം ചെ​​​യ്ത ’ലെ​​​റ്റ്സ് ടോക്ക്’ ലൈ​​​വ് പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ജി​​​ജ ജ​​​യിം​​​സ് മാ​​​ത്യു ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ളാ​​​ണ് നോ​​​ട്ടീ​​​സി​​​ന് ആ​​​ധാ​​​രം.

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ ക​​​രാ​​​ര്‍ പു​​​തു​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​പി​​​ഐ​​​ക്ക് മ​​​ദ്രാ​​​സി​​​ലെ ഓ​​​ഫി​​​സ് പ്ര​​​തി​​​ഫ​​​ല​​​മാ​​​യി ല​​​ഭി​​​ച്ചെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ത​​​യെ വ​​​ഞ്ചി​​​ച്ചാ​​​ണ് സി​​​പി​​​ഐ ഇ​​​തു നേ​​​ടി​​​യ​​​തെ​​​ന്നും മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി സി. ​​​അ​​​ച്യു​​​ത​​​മേ​​​നോ​​​നെ ’ ദ ​​​മോ​​​സ്റ്റ് ക​​​റ​​​പ്റ്റ് മാ​​​ന്‍‌’ എ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ച്ചെ​​​ന്നു​​​മു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ച്ച​​​താ​​​യി നോ​​​ട്ടീ​​​സി​​​ല്‍ പ​​​റ​​​യു​​​ന്നു.

ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍​ക്ക് ആ​​​ധാ​​​ര​​​മാ​​​യ രേ​​​ഖ​​​ക​​​ളും തെ​​​ളി​​​വു​​​ക​​​ളും പു​​​റ​​​ത്തു​​​വി​​​ടു​​​ക​​​യോ പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ച്ച് പ​​​ര​​​സ്യ​​​മാ​​​യി മാ​​​പ്പു​​​പ​​​റ​​​യു​​​ക​​​യോ വേ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത വീ​​​ഡി​​​യോ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നും വാ​​​ര്‍​ത്താ ചാ​​​ന​​​ല്‍ പ​​​ര​​​സ്യ​​​മാ​​​യി ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നു പു​​​റ​​​മെ ഒ​​​രു കോ​​​ടി രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച് ഏ​​​ഴ് ദി​​​വ​​​സ​​​ത്തി​​​ന​​​കം ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ക്രി​​​മി​​​ന​​​ല്‍ അ​​​പ​​​കീ​​​ര്‍​ത്തി ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഉ​​​ള്‍​പ്പടെ​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും നോ​​​ട്ടീ​​​സി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Tags : CAchuthaMenon Defamatory Notice NewsChannel Lawyer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up