Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Starts

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് ഡി​സം​ബ​ർ ഒ​ന്നുമു​ത​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗോ​​​​വ, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, പ​​​​ഞ്ചാ​​​​ബ്, ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ന്‍റെ ചി​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സെ​​​​ൻ​​​​സ​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള ജ​​​​ന​​​​സം​​​​ഖ്യാ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ 2027 ജ​​​​നു​​​​വ​​​​രി നാ​​​​ലു​​​​വ​​​​രെ ന​​​​ട​​​​ക്കും.

അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ആ​​​​ദ്യ​​​​ത്തോ​​​​ടെ ഈ ​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ നേ​​​​ര​​​​ത്തേ​​​​യാ​​​​ക്കി​​​​യ​​​​ത്. പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​വം​​​​ബ​​​​ർ 16 മു​​​​ത​​​​ൽ 30 വ​​​​രെ സ്വ​​​​യം വി​​​​വ​​​​ര​​​​ങ്ങ​​​​ൾ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ടാ​​​​കും. പ്രാ​​​​ഥ​​​​മി​​​​ക ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​നു​​​​ശേ​​​​ഷം ജ​​​​നു​​​​വ​​​​രി അ​​​​ഞ്ചു​​​​മു​​​​ത​​​​ൽ ഒ​​​​മ്പ​​​​ത് വ​​​​രെ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും ന​​​​ട​​​​ക്കും.

ല​​​​ഡാ​​​​ക്ക്, ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ, ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ്, ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ മ​​​​ഞ്ഞു​​​​മൂ​​​​ടി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഈ​​​​മാ​​​​സം ഒ​​​​ന്നു​​​​മു​​​​ത​​​​ൽ 30 വ​​​​രെ​​​​യാ​​​​ണു വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണം. ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​നു​​​​ള്ള റ​​​​ഫ​​​​റ​​​​ൻ​​​​സ് തീ​​​​യ​​​​തി ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഒ​​​​ന്നാ​​​​ണ്.

രാ​​​​ജ്യ​​​​ത്തെ മ​​​​റ്റു ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ 2027 മാ​​​​ർ​​​​ച്ച് ഒ​​​​ന്ന് റ​​​​ഫ​​​​റ​​​​ൻ​​​​സ് തീ​​​​യ​​​​തി​​​​യാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ച് ഫെ​​​​ബ്രു​​​​വ​​​​രി​​​​യോ​​​​ടെ​​​​യാ​​​​കും ജ​​​​ന​​​​സം​​​​ഖ്യാ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ആ​​​​രം​​​​ഭി​​​​ക്കു​​​​ക. മോ​​​​ശ​​​​മാ​​​​യ ആ​​​​സൂ​​​​ത്ര​​​​ണം കാ​​​​ര​​​​ണ​​​​മാ​​​​ണ് ഈ ​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് മാ​​​​റ്റി​​​​വ​​​​യ്‌​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്ന​​​​തെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

Latest News

Corehub Up