മൂന്നുപീടിക: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനംകുറിച്ച് കയ്പമംഗലത്ത് ആവേശകരമായ കലാശക്കൊട്ട്.
കയ്പമംഗലത്ത് മൂന്ന് മുന്നണികൾക്കും മൂന്നിടങ്ങളിലായിട്ടാണ് കലാശക്കൊട്ടിന് പോലീസ് അനുമതി നൽകിയിരുന്നത്. കയ്പമംഗലത്തെയും, പെരിഞ്ഞനത്തെയും യുഡിഎഫിന്റെയും കലാശക്കൊട്ട് മൂന്നുപീടികയിലും എൽഡിഎഫിന് കലാശക്കൊട്ട് മൂന്നുപീടിക ബസ് സ്റ്റാൻഡ് പരിസരത്തും എൻഡിഎയുടെ കലാശക്കൊട്ട് കയ്പമംഗലം പന്ത്രണ്ടിലുമായാണ് നടന്നത്. എൽഡിഎഫ് പ്രവർത്തകർ പ്രകടനമായി മൂന്നുപീടിക ലക്ഷ്യമാക്കി വന്നതോടെ യുഡിഎഫ് പ്രവർത്തകരും ഇവിടേയ്ക്കെത്തി.
തുടർന്ന് അരമണിക്കൂറിലധികംനേരം ഇരുകൂട്ടരും മത്സരിച്ചായിരുന്നു കലാശക്കൊട്ട് നടത്തിയത്. വാദ്യമേളങ്ങളുടെയും ഗാനങ്ങളുടെയും അകമ്പടിയോടെ പ്രവർത്തകർ ആവേശച്ചുവടുവച്ചു. പെരിഞ്ഞനത്തു എൽഡിഎഫിന്റെ കലാശക്കൊട്ട് പെരിഞ്ഞനം സെന്ററിലാണ് നടന്നത്. കലാശക്കൊട്ടിനെ തുടർന്ന് ഒരുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ട
Tags : Kaipamangalam