നീലേശ്വരം പുറത്തേക്കൈയിൽ പുഴയോരത്തെ അരികുഭിത്തി നിർമാണം
നീലേശ്വരം: വേനൽക്കാലത്ത് ഉപ്പുവെള്ളം നിറഞ്ഞും മഴക്കാലത്ത് പുഴ കരകവിഞ്ഞും കൃഷിയിടങ്ങളിലും വീട്ടുപറമ്പുകലിലും നാശം വിതയ്ക്കുന്ന തൈക്കടപ്പുറം, പുറത്തേക്കൈ ഭാഗങ്ങളിൽ പുഴയോരത്ത് അരികുഭിത്തിയൊരുങ്ങുന്നു. ആദ്യഘട്ടമെന്ന നിലയിൽ തൈക്കടപ്പുറം ഹാർബർ മുതൽ പുറത്തേക്കൈ തെക്കുംപുറം വരെയുള്ള ഭാഗത്താണ് കരിങ്കല്ലുകൊണ്ടുള്ള അരികുഭിത്തിയുടെ നിർമാണം പൂർത്തിയായത്. ജലവിഭവ വകുപ്പിനു കീഴിൽ 1.2 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞദിവസം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി.