x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശരദ് പവാർ-കോൺഗ്രസ് ലയനചർച്ച പുരോഗമിക്കുന്നു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: July 1, 2026 06:51 AM IST | Updated: July 1, 2026 06:51 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി (എ​​​ൻ​​​സി​​​പി-​​​എ​​​സ്പി) കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി ല​​​യി​​​ക്കു​​​ന്ന​​​തി​​​നെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ല​​​യ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ലെ മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വു​​​മാ​​​യ വി​​​ജ​​​യ് വ​​​ഡെ​​​ട്ടി​​​വാ​​​ർ ഒ​​​രു ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ​​​യും ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ​​​യു​​​ടെ ശി​​​വ​​​സേ​​​ന-​​​ഉ​​​ദ്ധ​​​വ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും എം​​​പി​​​മാ​​​ർ കൂ​​​റു​​​മാ​​​റി​​​യ​​​തി​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ദേ​​​ശീ​​​യ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലെ ചാ​​​ണ​​​ക്യ​​​നും കിം​​​ഗ് മേ​​​ക്ക​​​റു​​​മാ​​​യൊ​​​ക്കെ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ശ​​​ര​​​ദ് പ​​​വാ​​​ർ ത​​​ന്‍റെ മാ​​​തൃ​​​പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്ക് തി​​​രി​​​കെ പോ​​​യേ​​​ക്കു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ​​​രു​​​ന്ന​​​ത്.

കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​​നി​​​ന്നു വേ​​​ർ​​​പി​​​രി​​​ഞ്ഞ​​​തി​​​നു ശേ​​​ഷം 1999ൽ ​​​എ​​​ൻ​​​സി​​​പി രൂ​​​പീ​​​ക​​​രി​​​ച്ച ശ​​​ര​​​ദ് പ​​​വാ​​​ർ 2014 വ​​​രെ കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യം ചേ​​​ർ​​​ന്ന് മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

2023ൽ ​​​ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ അ​​​ന​​​ന്ത​​​ര​​​വ​​​നാ​​​യ അ​​​ജി​​​ത് പ​​​വാ​​​ർ പാ​​​ർ​​​ട്ടി​ പി​​​ള​​​ർ​​​ത്തി മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ഖ്യ​​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി കൈ​​​കോ​​​ർ​​​ത്തു. അ​​​ന്നു മു​​​ത​​​ൽ അ​​​ജി​​​ത് പ​​​വാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​ൻ​​​സി​​​പി ഭ​​​ര​​​ണ​​​പ​​​ക്ഷ​​​മാ​​​യ എ​​​ൻ​​​ഡി​​​എ​​​യോ​​​ട് ഒ​​​പ്പ​​​മാ​​​ണെ​​​ങ്കി​​​ലും ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ എ​​​ൻ​​​സി​​​പി​​​യാ​​​ക​​​ട്ടെ ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ലും പ്രാ​​​ദേ​​​ശി​​​ക ത​​​ല​​​ത്തി​​​ലും പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ൺ​​​ഗ്ര​​​സി​​​നോ​​​ടൊ​​​പ്പ​​​മാ​​​ണ് നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​ത്.

പാ​​​ർ​​​ല​​​മെ​​ന്‍റി​​​ൽ മൂ​​​ന്നി​​​ൽ ര​​​ണ്ട് ഭൂ​​​രി​​​പ​​​ക്ഷം തി​​​കയ്​​​ക്കു​​​ന്ന​​​തി​​​നാ​​​യി ബി​​​ജെ​​​പി പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രെ അ​​​ട​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് എ​​​ൻ​​​സി​​​പി-​​​എ​​​സ്പി കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി ല​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്.

ല​​​യ​​​ന​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച അ​​​ന്തി​​​മ ച​​​ർ​​​ച്ച​​​ക​​​ൾ ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ടെ​​​ങ്കി​​​ലും ല​​​യ​​​ന​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ എ​​​ൻ​​​സി​​​പി​​​യി​​​ലെ നേ​​​താ​​​ക്ക​​​ൾ ര​​​ണ്ട് ത​​​ട്ടി​​​ലാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. ചി​​​ല നേ​​​താ​​​ക്ക​​​ൾ കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി ല​​​യി​​​ക്ക​​​ണ​​​മെ​​​ന്ന വാ​​​ദ​​​ത്തെ അം​​ഗീ​​ക​​​രി​​​ക്കു​​​മ്പോ​​​ൾ മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ലും ഭ​​​ര​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന എ​​​ൻ​​​ഡി​​​എ​​​യു​​​മാ​​​യി കൈ​​​കോ​​​ർ​​​ക്കു​​​ന്ന​​​താ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടെ ഭാ​​​വി​​​ക്ക് അ​​​ഭി​​​കാ​​​മ്യം എ​​​ന്നാ​​​ണ് മ​​​റു​​​ഭാ​​​ഗ​​​ വാ​​​ദം.

Tags : Sharad Pawar-Congress talks progressing

Recent News

Corehub Up