x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​സേ​നാ മേ​ധാ​വി​യാ​യാ​യി ജ​ന​റ​ൽ ധീ​ര​ജ് സേ​ത്ത് ചു​മ​ത​ല​യേ​റ്റു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 1, 2026 07:19 AM IST | Updated: July 1, 2026 07:19 AM IST

ജ​ന​റ​ൽ ധീ​ര​ജ് സേ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ 31-ാമ​ത് ക​ര​സേ​നാ മേ​ധാ​വി​യാ​യി ജ​ന​റ​ൽ ധീ​ര​ജ് സേ​ത്ത് ചു​മ​ത​ല​യേ​റ്റു. 40 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട സൈ​നി​ക സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ച്ച ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് ജ​ന​റ​ൽ സേ​ത്ത് ക​ര​സേ​നാ മേ​ധാ​വി​യാ​കു​ന്ന​ത്.

പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് അ​ദ്ദേ​ഹം ക​ര​സേ​ന​യു​ടെ വൈ​സ് ചീ​ഫ് ആ​യും പൂ​നെ ആ​സ്ഥാ​ന​മാ​യു​ള്ള സ​തേ​ൺ ക​മാ​ൻ​ഡി​ന്‍റെ​യും ജ​യ്പൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള സൗ​ത്ത് വെ​സ്റ്റേ​ൺ ക​മാ​ൻ​ഡി​ന്‍റെ​യും ജ​ന​റ​ൽ ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ്-​ഇ​ൻ-​ചീ​ഫ് ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഖ​ഡ​ക്‌​വാ​സ്‌​ല​യി​ലെ നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​യാ​യ ജ​ന​റ​ൽ ധീ​ര​ജ് സേ​ത്ത് 1986 ഡി​സം​ബ​റി​ലാ​ണ് സേ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. പാ​രീ​സി​ൽ​നി​ന്ന് ക​മാ​ൻ​ഡ് ആ​ൻ​ഡ് സ്റ്റാ​ഫ് കോ​ഴ്‌​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​യ​ർ​ന്ന സൈ​നി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​യ സേ​ത്ത് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ പ്ര​തി​രോ​ധ മേ​ഖ​ല​യു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന​തി​ലും സൈ​ന്യ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

Tags : Dheeraj Seth Army Chief

Recent News

Corehub Up