x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് അപകടം; ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു

കൊച്ചി ബ്യൂറോ
Published: July 1, 2026 11:44 AM IST | Updated: July 1, 2026 11:44 AM IST

കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം കോതമംഗലം സെന്‍റ് വിന്‍സന്‍റ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഹെയ്സ്‌ലെറ്റി (56) ആണ് ബസ് അപകടത്തില്‍ മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 5.10ന് ആണ് മരണം സംഭവിച്ചത്.

ചൊവ്വാഴ്ച മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്‍ററില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടയില്‍ ആയിരുന്നു അപകടം. രാവിലെ 8.20 ഓടെ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂളിന് സമീപത്തെ വളവില്‍ വച്ച് സിസ്റ്റര്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ് ജീവനക്കാര്‍ വാഹനത്തിന്‍റെ ഡോര്‍ അടക്കാത്തതാണ് അപകടത്തിനിടയാക്കിയത്.

വാഴക്കുളത്ത് നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസിന് സമീപത്തുള്ള ബോയ്സ് ടൗണ്‍ സ്റ്റോപ്പില്‍ നിന്നുമാണ് സിസ്റ്റര്‍ കയറിയത്. തൊട്ടടുത്ത സ്റ്റോപ്പ് ആയ പോത്താനിക്കാട് തിരിയുന്ന കവലയില്‍ ആളെ ഇറക്കി കയറ്റിയ ശേഷം ഏതാനും മീറ്റര്‍ മുന്നോട്ട് എത്തിയപ്പോഴായിരുന്നു അപകടം.

അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ സിസ്റ്ററെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് തൊട്ടു പിന്നാലെയെത്തിയ കാറില്‍ കോതമംഗലം സെന്‍റ് ജോസഫ് ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതില്‍ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അധ്യാപികയായിരുന്ന സിസ്റ്റര്‍ ഹെയ്സ്‌ലെറ്റ് ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂള്‍ അധ്യാപികയും ഊന്നുകല്‍ എസ്ഡി കോണ്‍വെന്‍റ് മുന്‍ മദറും ആയിരുന്നു. രാജപുരം പുത്തേത്ത് കുടുംബാംഗമാണ്. മൃതദേഹം വ്യാഴാഴ്ച രാവിലെ ആറു മുതല്‍ കോഴപ്പിള്ളി എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും.

Tags : Nun Accident Death

Recent News

Corehub Up