x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

വെബ് ഡെസ്ക്
Published: July 1, 2026 09:28 AM IST | Updated: July 1, 2026 09:29 AM IST

വി​ഘ്നേ​ശ്വ​രി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പം പൊ​ടി​യ​ണി വി​ള വീ​ട്ടി​ൽ അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ വി​ഘ്നേ​ശ്വ​രി (27) ആ​ണ് മ​രി​ച്ച​ത്.

അ​ഭി​ലാ​ഷി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി​ക​ളാ​യ നാ​ഗ​രാ​ജ​ൻ– ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് വി​ഘ്നേ​ശ്വ​രി.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സ​ന്ധ്യ​യ്ക്ക് എ​ത്തു​മ്പോ​ൾ വീ​ട് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് ഭ​ർ​തൃ​പി​താ​വ് ച​ന്ദ്ര​ൻ പ​റ​ഞ്ഞു. വി​ളി​ച്ചി​ട്ട് ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടി​ന്‍റെ ജ​ന​ൽ ഗ്ലാ​സ് ത​ക​ർ​ത്തു നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ട് വ​ര്‍​ഷ​മാ​യി കു​ട്ടി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ യു​വ​തി ദുഃ​ഖി​ത​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. വി​ഘ്നേ​ശ്വ​രി ഭ​ർ​തൃ​വീ​ട്ടി​ൽ അ​ധി​ക്ഷേ​പം നേ​രി​ട്ടി​രു​ന്നെ​ന്നും ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മ​റി​യി​ല്ല​ന്നും യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു. യു​വ​തി​യു​ടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

Tags : women hanged death

Recent News

Corehub Up