വി.എൻ. വാസവൻ (File photo)
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാരും അദാനിയും അന്തര്‍ നാടകം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് മുന്‍ തുറമുഖവകുപ്പ് മന്ത്രി വി.എന്‍. വാസവന്. സര്‍ക്കാര്‍ അറിയാതെയാണ് അദാനി ഓഹരികള്‍ വിറ്റതെന്ന വാദം അംഗീകരിക്കാനാകില്ല. വിഴിഞ്ഞത്തെ ഒരു കമ്പനിയുടെ മാത്രം കുത്തകയാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അദാനിയുടെ ഓഹരികള്‍ എംഎസ്സി ഗ്രൂപ്പിന് വില്‍ക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിയില്‍ 65 ശതമാനം പണം മുടക്കിയത് സര്‍ക്കാരാണ്. അദാനി എംഎസ്സി കമ്പനിക്ക് ഓഹരി വില്‍ക്കുന്നത് സംസ്ഥാനത്തിന്റെ താത്പര്യത്തിന് ഉള്‍പ്പെടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് അദാനി കാര്യങ്ങള്‍ ചെയ്യുന്നത്. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശന് ചാര്‍ട്ടേഡ് വിമാനത്തില്‍ മംഗലാപുരത്തേക്ക് പോയത് എന്തിനായിരുന്നു. മൂകാംബികയിലാണോ അദാനിയെ കാണാനാണോ അദ്ദേഹം പോയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ വിമാനയാത്രയുടെ പണം നല്‍കിയതാരാണെന്നും വി.എന്‍. വാസവന് ചോദിച്ചു.
വിഴിഞ്ഞം പദ്ധതിയെ വിദേശ കമ്പനിയുടെ കുത്തകയാക്കാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags : Government Adani Group Vizhinjam port Share V.N. Vasavan