x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യ​ത്തു​ള്ള അ​ലി ഖ​മ​നെ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ മു​ജ്ത​ബ ഖ​മ​നെ​യി പ​ങ്കെ​ടു​ത്തേ​ക്കി​ല്ല

വെബ് ഡെസ്‌ക്
Published: July 3, 2026 08:04 AM IST | Updated: July 3, 2026 08:04 AM IST

Ayatollah Ali Khamenei

ടെ​ഹ്റാ​ൻ: സു​ര​ക്ഷാ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് പി​താ​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ​നി​ന്ന് മു​ജ്ത​ബ ഖ​മ​നെ​യി വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​റാ​ന്‍റെ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നെ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ​നി​ന്ന് മ​ക​നും നി​ല​വി​ലെ പ​ര​മോ​ന്ന​ത നേ​താ​വു​മാ​യ മു​ജ്ത​ബ ഖ​മ​നെ​യി പ​ങ്കെ​ടു​ത്തേ​ക്കി​ല്ല.

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വി​ന്‍റെ ഇ​ന്ത്യ​യി​ലെ പ്ര​തി​നി​ധി​യാ​യ ആ​യ​ത്തു​ള്ള ഹ​ക്കിം ഇ​ലാ​ഹി ഇ​ക്കാ​ര്യം വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് സ്ഥി​രീ​ക​രി​ച്ചു. ഇ​സ്രാ​യേ​ലി​ന്‍റെ ഭീ​ഷ​ണി​ക​ളും നി​രീ​ക്ഷ​ണ ആ​ശ​ങ്ക​ക​ളും കാ​ര​ണം പ​ര​സ്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ​തി​നാ​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഇ​ലാ​ഹി പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി 28ന് ​യു​എ​സും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ഇ​റാ​ന് നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് 36 വ​ർ​ഷ​ക്കാ​ലം പ​ര​മോ​ന്ന​ത നേ​തൃ​പ​ദ​വി​യി​ൽ തു​ട​ർ​ന്ന ആ​യ​ത്തു​ള്ള അ​ലി ഖ​മ​നെ​യി കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ മു​ജ്ത ഖ​മ​നെ​യി​യു​ടെ ഭാ​ര്യ സ​ഹ്‌​റ ഹ​ദ്ദാ​ദ് അ​ദെ​ലും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഭാ​ര്യ​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ലും മു​ജ്ത​ബ ഖ​മ​നെ​യി പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Tags : Mujtaba Khamenei Ayatollah Ali Khamenei participate funeral

Recent News

Corehub Up