x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ നി​രാ​ഹാ​രം ആ​റാം ദി​വ​സം; മൗ​നം തു​ട​ർ​ന്ന് കേ​ന്ദ്രം

വെബ്ഡെസ്ക്
Published: July 3, 2026 03:19 AM IST | Updated: July 3, 2026 03:19 AM IST

അഭിജിത് ദീപ്കെ, സോനം വാംഗ്ചുക്, ദീപാങ്കർ ഭട്ടാചാര്യ എന്നിവർ സമരവേദിയിൽ.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ (സി​​​​ജെ​​​​പി) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം ആ​​​​റാം ദി​​​​വ​​​​സ​​​​ത്തി​​​​ലേ​​​​ക്ക്.

സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ സോ​​​​നം വാം​​​​ഗ്ചു​​​​ക്കും വി​​​​ദ്യാ​​​​ർ​​​​ഥി​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എ​​​​ഐ​​​​എ​​​​സ്എ​​​​യു​​​​ടെ ആ​​​​റു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും മ​​​​റ്റ് ഒ​​​​ന്പ​​​​ത് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ന​​​​ട​​​​ത്തു​​​​ന്ന നി​​​​രാ​​​​ഹാ​​​​രം ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ട​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി സ​​​​മ​​​​വാ​​​​യ ച​​​​ർ​​​​ച്ച​​​​യ്ക്കു​​​​പോ​​​​ലും കേ​​​​ന്ദ്രം ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല.

ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലെ ക​​​​ന​​​​ത്ത ചൂ​​​​ടി​​​​ൽ വെ​​​​ള്ളം കു​​​​ടി​​​​ച്ചു മാ​​​​ത്രം നി​​​​രാ​​​​ഹാ​​​​ര​​​​മി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല ഓ​​​​രോ ദി​​​​വ​​​​സം ക​​​​ഴി​​​​യു​​​​മ്പോ​​​​ഴും ശോ​​​​ഷി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ദി​​​​വ​​​​സ​​​​ത്തി​​​​ൽ നാ​​​​ലു ത​​​​വ​​​​ണ മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​രെ​​​​ത്തി നി​​​​രാ​​​​ഹാ​​​​ര​​​​മി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല​ പ​​​​രി​​​​ശോ​​​​ധി​​​ക്കു​​​ന്നു​​​ണ്ട്. ഭാ​​​​രം ഓ​​​​രോ ദി​​​​വ​​​​സം ക​​​​ഴി​​​​യു​​​​മ്പോ​​​​ഴും കു​​​​റ​​​​യു​​​​ന്ന​​​​തി​​​​നോ​​​​ടൊ​​​​പ്പം ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ വ്യ​​​​തി​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ന്നാ​​​​ണ് ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത്.

നി​​​​രാ​​​​ഹാ​​​​ര​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ഇ​​​​രു​​​​ന്ന് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്ന​​​​വ​​​​ർ ഇ​​​​ന്ന​​​​ലെ ക്ഷീ​​​​ണം മൂ​​​​ലം കി​​​​ട​​​​പ്പി​​​​ലാ​​​​യി​​​​രു​​​​ന്നു.

Tags : Cockroach Janata Party hunger strike Silence continues Centre Pata

Recent News

Corehub Up