x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹിയിൽ ആക്രമണ പദ്ധതി; നാലു പേർ അറസ്റ്റിൽ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 3, 2026 02:59 AM IST | Updated: July 3, 2026 02:59 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം അ​​​​സൂ​​​​ത്രണം ചെ​​​​യ്തു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് പാ​​​ക്കി​​​​സ്ഥാ​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ഐ​​​​എ​​​​സ്ഐ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന നാ​​​​ലു​​​പേ​​​​രെ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ശു​​​​ഭ്ദീ​​​​പ് സിം​​​​ഗ്, ഗു​​​​ർ​​​​ജ​​​​ന്ത് സിം​​​​ഗ്, സാ​​​​ജ​​​​ൻ സിം​​​​ഗ് എ​​​​ന്നീ പ​​​​ഞ്ചാ​​​​ബ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളെ​​​​യും ഗ​​​​ഗ​​​​ൻ​​​​പ്രീ​​​​ത് എ​​​​ന്ന​​​​യാ​​​​ളെ​​​​യു​​​​മാ​​​​ണ് ര​​​​ഹ​​​​സ്യ​​​വി​​​​വ​​​​ര​​​​ത്തി​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ആ​​​​ദ്യ മൂ​​​​ന്ന് അ​​​​റ​​​​സ്റ്റും പ​​​​ഞ്ചാ​​​​ബി​​​​ൽ​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു.

ഗ​​​​ഗ​​​​ൻ​​​​പ്രീ​​​​തി​​​​നെ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​നി​​​​ന്നാ​​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​​വ​​​​രി​​​​ൽ​​​നി​​​​ന്ന് ര​​​​ണ്ടു വി​​​​ദേ​​​​ശനി​​​​ർ​​​​മി​​​​ത തോ​​​​ക്കു​​​​ക​​​​ൾ, വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ൾ, അ​​​​ഞ്ച് മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ടു​​​​ത്തു.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഷ​​​​ഹ്സാ​​​​ദ് ഭ​​​​ട്ടി എ​​​​ന്ന ഹാ​​​​ൻ​​​​ഡ്‌​​​​ല​​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ഇ​​​​വ​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്നും നി​​​​രീ​​​​ക്ഷ​​​​ണം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​യി വി​​​​ദേ​​​​ശ ഫോ​​​​ൺ​​​ന​​​​മ്പ​​​​റു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വാ​​​​ട്സാ​​​​പ് വ​​​​ഴി ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​താ​​​​യും ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ൽ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി.

കൂ​​​​ടാ​​​​തെ അ​​​​തി​​​​ർ​​​​ത്തി​​​​ക്ക​​​​പ്പു​​​​റ​​​​ത്തു​​​നി​​​​ന്ന് ഡ്രോ​​​​ണു​​​​ക​​​​ൾ വ​​​​ഴി എ​​​​ത്തി​​​​ക്കു​​​​ന്ന മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​ക​​​​ളും ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും സം​​​​ഘം സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും പോ​​​​ലീ​​​​സ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.

Tags : arrested attack Delhi

Recent News

Corehub Up