കല്‍പ്പറ്റ: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്തുന്നതിനുള്ള ഫീസ് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഫീസ് 30 രൂപയില്‍നിന്നു 150 രൂപയായാണു വര്‍ധിപ്പിച്ചത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ (വിദ്യാഭ്യാസം) ശിപാര്‍ശയും പരീക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ നടപടി.
ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റിയവരുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്തി നല്‍കുന്നതിന് പരീക്ഷാ കമ്മീഷണറെ അധികാരപ്പെടുത്തി 2022ല്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു.
എന്നാല്‍, പേര് തിരുത്തിക്കൊടുക്കുന്നതിന് ഫീസ് പ്രത്യേകം നിശ്ചയിച്ചിരുന്നില്ല. മറ്റു തിരുത്തലുകള്‍ക്ക് നിശ്ചയിച്ച 30 രൂപ ഫീസാണ് പേര് തിരുത്തലിനും ഈടാക്കിയിരുന്നത്.
Tags : SSLC certificate name change Fee increased