Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Certificate

പാ​നൂ​ർ സ്വ​ദേ​ശി​യു​ടെ സ​ത്യ​സ​ന്ധ​ത; അ​ഭി​ന​ന്ദി​ച്ച് ദു​ബായി പൊ​ലി​സ്

ദു​ബാ​യി: പ​ണ​വും സു​പ്ര​ധാ​ന രേ​ഖ​ക​ളും അ​ട​ങ്ങി​യ പേ​ഴ്സ് പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ച് മ​ല​യാ​ളി യു​വാ​വി​ന്‍റെ സ​ത്യ​സ​ന്ധ​ത. പാ​നൂ​ർ സ്വ​ദേ​ശി സു​ബൈ​ർ ചി​റ്റു​ളി​യാ​ണ് ദു​ബാ​യി​യി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വൃ​ത്തി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ​ത്.

അ​ൽ ബ​ർ​ഷ​യി​ലെ ത​ന്‍റെ ഷോ​പ്പി​ൽ നി​ന്ന് ല​ഭി​ച്ച പേ​ഴ്സ് ഉ​ട​മ​സ്ഥ​ൻ തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മൂ​ന്നു ദി​വ​സ​ത്തോ​ളം സു​ബൈ​ർ സൂ​ക്ഷി​ച്ചു. എ​ന്നാ​ൽ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ അ​ൽ ബ​ർ​ഷ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി പേ​ഴ്സ് കൈ​മാ​റു​ക​യാ​യി​രു​ന്നു.

യു​എ​ഇ ദി​ർ​ഹം​സ്, എ​മി​റേ​റ്റ്സ് ഐ​ഡി, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്, നാ​ല് എ​ടി​എം കാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ പേ​ഴ്സ് ദു​ബാ​യ് സി​വി​ൽ ഡി​ഫ​ൻ​സി​ൽ ജോ​ലി ചെ​യ്യു​ന്ന യു​എ​ഇ പൗ​ര​ന്‍റേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി.

സു​ബൈ​റി​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ അ​ഭി​ന​ന്ദി​ച്ച് ദു​ബാ​യ് പൊ​ലി​സ് ഔ​ദ്യോ​ഗി​ക​മാ​യി ഫൗ​ണ്ട് റി​പ്പോ​ർ​ട്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. സ​ത്യ​സ​ന്ധ​ത​യു​ടെ മാ​തൃ​ക​യാ​യി മാ​റി​യ സു​ബൈ​റി​ന്‍റെ പ്ര​വൃ​ത്തി പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും പാ​നൂ​രി​നും അ​ഭി​മാ​ന​മാ​യി.

National

വ്യാ​ജ പൊ​ലൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്കറ്റ്: നടപടിയുണ്ടാകും

ന്യൂ​​ഡ​​ൽ​​ഹി: വാ​​ഹ​​ന​​ങ്ങ​​ളി​​ലെ വ്യാ​ജ മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ റ​​ദ്ദാ​​ക്കു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​ത​​ല​​ത്തി​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ കേ​​ര​​ള​​ത്തി​ന് കേ​​ന്ദ്ര ഉ​​പ​​രി​​ത​​ല ഗ​​താ​​ഗ​​ത മ​​ന്ത്രാ​​ല​​യം നി​​ർ​​ദേ​​ശം ന​​ൽ​​കി.

കേ​​ര​​ള​​ത്തി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത വാ​​ഹ​​ന​​ങ്ങ​​ൾ ഫോ​​ട്ടോ അ​​യ​​ച്ച് ന​​ൽ​​കി ഹ​​രി​​യാ​​ന, രാ​​ജ​​സ്ഥാ​​ൻ പോ​​ലു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​നി​​ന്ന് വാ​​യു മ​​ലി​​നീ​​ക​​ര​​ണ നി​​യ​​ന്ത്ര​​ണ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ വ്യാ​​ജമായി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​താ​യി ഗ​​താ​​ഗ​​ത മ​​ന്ത്രി സി.​​പി. ​​ജോ​​ൺ കേ​​ന്ദ്ര ഉ​​പ​​രി​​ത​​ല ഗ​​താ​​ഗ​​ത-​​ദേ​​ശീ​​യ​​പാ​​ത മ​​ന്ത്രി നി​​തി​​ൻ ഗ​​ഡ്ക​​യെ അ​​റി​​യി​​ച്ച​​പ്പോ​​ഴാ​​ണ് ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ അ​​നു​​മ​​തി ല​​ഭി​​ച്ച​​ത്.

ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സ് സം​​ബ​​ന്ധ​​മാ​​യ കം​പ്യൂ​​ട്ട​​ർ സേ​​വ​​ന​​ങ്ങ​​ളി​​ൽ നി​​ല​​വി​​ലു​​ള്ള സാ​​ങ്കേ​​തി​​ക ത​​ട​സ​ങ്ങ​​ൾ ഒ​​രാ​​ഴ്ച​​യ്ക്ക​​കം പ​​രി​​ഹരി​​ക്കാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ​​ക്ക് കേ​​ന്ദ്ര​മ​​ന്ത്രി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​താ​​യും വാ​​ർ​​ത്താ​സ​​മ്മേ​​ള​​ന​​ത്തി​​ൽ സി.​പി.​ ജോ​ൺ വ്യ​​ക്ത​​മാ​​ക്കി.

കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​റു​​മാ​​യ പ്ര​​മോ​​ജ് ശ​​ങ്ക​​ർ, അ​​ഡീ​​ഷ​​ണ​​ൽ റ​​സി​​ഡ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ അ​​ശ്വ​​തി ശ്രീ​​നി​​വാ​​സ് എ​​ന്നി​​വ​​രും മ​​ന്ത്രി​​ക്കൊ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്നു.

District News

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി

അ​ങ്ക​മാ​ലി : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നൈ​പു​ണ്യ വി​ക​സ​ന​പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പി​ലാ​ക്കി​യ കോ​സ്മ​റ്റോ​ള​ജി കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ 18 പ​ട്ടി​ക​ജാ​തി യു​വ​തി​ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. വ​ര്‍​ഗീ​സ്, ഇ​റാം ടെ​ക്‌​നോ​ള​ജീ​സ് ഡ​യ​റ​ക്ട​ർ പൗ​ലോ​സ് തേ​പ്പാ​ല തുടങ്ങിയവർ പ്ര​സം​ഗി​ച്ചു. സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത പ​രി​ശീ​ല​ന ഏ​ജ​ന്‍​സി​യാ​യ ഇ​റാം ടെ​ക്‌​നോ​ള​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പ്. 50 ല​ക്ഷം രൂ​പ പ​ട്ടി​ക​ജാ​തി യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

National

സെൻസർ ബോർഡിന് തിരിച്ചടി; ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശിച്ചു.

സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന സെ​ൻ​സ​ർ ബോ​ർ​ഡ് ന​ട​പ​ടി​ക്കെ​തി​രെ നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

നേ​ര​ത്തെ, കേ​സ് പ​രി​ഗ​ണി​ക്ക​വെ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക​ളെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​ശേ​ഷം ചി​ത്രം പെ​ട്ട​ന്ന് റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത് എ​ന്തി​നാ​ണെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് പി.​ടി.​ആ​ശ ചോ​ദി​ച്ചു.

കമ്മി​റ്റി​യി​ലെ അം​ഗം ത​ന്നെ പ​രാ​തി​ക്കാ​ര​നാ​കു​ന്ന​ത് ശ​രി​യാ​യ പ്ര​വ​ണ​ത​യ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ന്നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ചെ​യ​ർ​മാ​ന് ഇ​ട​പെ​ടാ​ൻ അ​ധി​കാ​രം ഉ​ണ്ടെ​ന്നാ​ണ് സി​ബി​എ​ഫ്സി നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ജ​ന നാ​യ​ക​നി​ല്‍ മ​ല​യാ​ളി ന​ടി മ​മി​ത ബൈ​ജു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. പൂ​ജ ഹെ​ഗ്‌​ഡെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.​ബോ​ബി ഡി​യോ​ള്‍ ആ​ണ് വി​ല്ല​ന്‍ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. വി​ജ​യ് അ​ഭി​ന​യി​ക്കു​ന്ന അ​വ​സാ​ന സി​നി​മ​യെ​ന്ന നി​ല​യി​ല്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ജ​ന നാ​യ​ക​ന്‍.

National

ജ​ന​നാ​യ​ക​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല; കേ​സ് വി​ധി പ​റ​യാ​ൻ മാ​റ്റി

ചെ​ന്നൈ: വി​ജ​യ്‌​യു​ടെ അ​വ​സാ​ന സി​നി​മ​യാ​യ ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സ് പ്ര​തി​സ​ന്ധി​യി​ൽ. സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു വേ​ണ്ടി നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​ൻ ഒ​മ്പ​തി​ലേ​ക്കു മാ​റ്റി.

സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ച മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നി​ർ​മാ​താ​ക്ക​ൾ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ചി​ത്രം വീ​ണ്ടും പ​രി​ശോ​ധി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്ന് സെ​ൻ​സ​ർ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

സൈ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ന്നും വി​ദ​ഗ്ധ​ർ കാ​ണ​ണ​മെ​ന്നു​മാ​ണ് ബോ​ർ​ഡി​ന്‍റെ വി​ശ​ദീ​ക​ര​ണ‌‌ം. സി​നി​മ​യി​ൽ 27 ക​ട്ട് വ​രു​ത്തി​യെ​ന്ന് നി​ർ​മാ​താ​ക്ക​ൾ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ഒ​മ്പ​തി​നു നി​ശ്ച​യി​ച്ച റി​ലീ​സ് 10ലേ​ക്കു മാ​റ്റു​ന്ന​തി​ൽ എ​തി​ർ​പ്പു​ണ്ടോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

500 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച ചി​ത്രം 5000 തീ​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യാ​നാ​ണ് നീ​ക്കം. അ​തേ​സ​മ​യം ചി​ല തീ​യ​റ്റ​റു​ക​ളി​ൽ മു​ൻ​കൂ​ർ ബു​ക്കിം​ഗും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up