അങ്കമാലി : ബ്ലോക്ക് പഞ്ചായത്ത് നൈപുണ്യ വികസനപദ്ധതി പ്രകാരം നടപ്പിലാക്കിയ കോസ്മറ്റോളജി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ 18 പട്ടികജാതി യുവതികള്‍ക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി.എം. വര്‍ഗീസ്, ഇറാം ടെക്നോളജീസ് ഡയറക്ടർ പൗലോസ് തേപ്പാല തുടങ്ങിയവർ പ്രസംഗിച്ചു. സര്‍ക്കാര്‍ അംഗീകൃത പരിശീലന ഏജന്‍സിയായ ഇറാം ടെക്നോളജിയുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്. 50 ലക്ഷം രൂപ പട്ടികജാതി യുവജനങ്ങൾക്കായി വാർഷിക പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.