Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Certificate

Wayanad

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി

ത​ല​പ്പു​ഴ: ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ 2025-2026 വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ 214 പേ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി.

അ​നു​ഗ്ര​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​ജി​നി​യ​റു​ടെ ശ​ക്തി സാ​ങ്കേ​തി​ക അ​റി​വ് മാ​ത്ര​മ​ല്ല, ഉ​ത്ത​ര​വാ​ദി​ത്വ​വും സ​ത്യ​സ​ന്ധ​ത​യും കൂ​ടി​യാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി. ആ​ര്‍. രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ജ​യ​പ്ര​കാ​ശ്, എ. ​സു​ജി​ത്ത്, ഇ. ​എ. ജാ​സ്മി​ന്‍, വി.​എ​സ്. അ​നി​ത, തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.

 

District News

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി

അ​ങ്ക​മാ​ലി : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നൈ​പു​ണ്യ വി​ക​സ​ന​പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പി​ലാ​ക്കി​യ കോ​സ്മ​റ്റോ​ള​ജി കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ 18 പ​ട്ടി​ക​ജാ​തി യു​വ​തി​ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. വ​ര്‍​ഗീ​സ്, ഇ​റാം ടെ​ക്‌​നോ​ള​ജീ​സ് ഡ​യ​റ​ക്ട​ർ പൗ​ലോ​സ് തേ​പ്പാ​ല തുടങ്ങിയവർ പ്ര​സം​ഗി​ച്ചു. സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത പ​രി​ശീ​ല​ന ഏ​ജ​ന്‍​സി​യാ​യ ഇ​റാം ടെ​ക്‌​നോ​ള​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പ്. 50 ല​ക്ഷം രൂ​പ പ​ട്ടി​ക​ജാ​തി യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

National

സെൻസർ ബോർഡിന് തിരിച്ചടി; ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശിച്ചു.

സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന സെ​ൻ​സ​ർ ബോ​ർ​ഡ് ന​ട​പ​ടി​ക്കെ​തി​രെ നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

നേ​ര​ത്തെ, കേ​സ് പ​രി​ഗ​ണി​ക്ക​വെ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക​ളെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​ശേ​ഷം ചി​ത്രം പെ​ട്ട​ന്ന് റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത് എ​ന്തി​നാ​ണെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് പി.​ടി.​ആ​ശ ചോ​ദി​ച്ചു.

കമ്മി​റ്റി​യി​ലെ അം​ഗം ത​ന്നെ പ​രാ​തി​ക്കാ​ര​നാ​കു​ന്ന​ത് ശ​രി​യാ​യ പ്ര​വ​ണ​ത​യ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ന്നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ചെ​യ​ർ​മാ​ന് ഇ​ട​പെ​ടാ​ൻ അ​ധി​കാ​രം ഉ​ണ്ടെ​ന്നാ​ണ് സി​ബി​എ​ഫ്സി നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ജ​ന നാ​യ​ക​നി​ല്‍ മ​ല​യാ​ളി ന​ടി മ​മി​ത ബൈ​ജു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. പൂ​ജ ഹെ​ഗ്‌​ഡെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.​ബോ​ബി ഡി​യോ​ള്‍ ആ​ണ് വി​ല്ല​ന്‍ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. വി​ജ​യ് അ​ഭി​ന​യി​ക്കു​ന്ന അ​വ​സാ​ന സി​നി​മ​യെ​ന്ന നി​ല​യി​ല്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ജ​ന നാ​യ​ക​ന്‍.

Latest News

Corehub Up