ന്യൂഡൽഹി: വാഹനങ്ങളിലെ വ്യാജ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുന്നതിന് സംസ്ഥാനതലത്തിൽ നടപടി സ്വീകരിക്കാൻ കേരളത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദേശം നൽകി.
കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഫോട്ടോ അയച്ച് നൽകി ഹരിയാന, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽനിന്ന് വായു മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ വ്യാജമായി സംഘടിപ്പിക്കുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കയെ അറിയിച്ചപ്പോഴാണ് കർശന നടപടി സ്വീകരിക്കാൻ അനുമതി ലഭിച്ചത്.
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ കംപ്യൂട്ടർ സേവനങ്ങളിൽ നിലവിലുള്ള സാങ്കേതിക തടസങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് കേന്ദ്രമന്ത്രി നിർദേശം നൽകിയതായും വാർത്താസമ്മേളനത്തിൽ സി.പി. ജോൺ വ്യക്തമാക്കി.
കെഎസ്ആർടിസിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രമോജ് ശങ്കർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Tags : pollution certificate pollution certificate Action