x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവാക്കൾക്ക് മോഹൻ ഭാഗവതിന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് പ്രിയങ്ക

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 8, 2026 01:13 AM IST | Updated: August 8, 2026 01:13 AM IST

പ്രി​യ​ങ്ക ഗാ​ന്ധി.

ന്യൂ​ഡ​ൽ​ഹി: യു​വാ​ക്ക​ൾ​ക്ക് മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി. ജെ​ൻ സി ​ത​ല​മു​റ​യെ പി​ന്തു​ണ​ച്ച് ആ​ർ​എ​സ്എ​സ് അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് പാ​ർ​ല​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക.

ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ഇ​ര​ട്ട​ത്താ​പ്പ് രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ് സ​ഖ്യ​ക​ക്ഷി​ക​ളും മോ​ഹ​ൻ ഭാ​ഗ​വ​തി​നെ​തി​രേ രം​ഗ​ത്തു​വ​ന്നു.

മോഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യെ ബി​ജെ​പി നേ​താ​ക്ക​ളും ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യും സ്വാ​ഗ​തം ചെ​യ്ത​പ്പോ​ൾ സം​ഘ​പ​രി​വാ​റി​ന്‍റെ ര​ണ്ട് വ്യ​ത്യ​സ്ത മു​ഖം രാ​ജ്യം കാ​ണു​ക​യാ​ണെ​ന്നാ​ണ് എ​ൻ​സി​പി (എ​സ്പി) വ​ക്താ​വാ​യ മ​ഹേ​ഷ് ത​പാ​സെ പ്ര​തി​ക​രി​ച്ച​ത്.

എ​പ്പോ​ഴൊ​ക്കെ പ്ര​തി​സ​ന്ധി​യി​ലാ​കു​മ്പോ​ഴും ബി​ജെ​പി ആ​ർ​എ​സ്എ​സി​ന്‍റെ സ​ഹാ​യം തേ​ടു​ന്നു​വെ​ന്നാ​യി​രു​ന്നു സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​പി രാം ​ഗോ​പാ​ൽ യാ​ദ​വ് പ​റ​ഞ്ഞ​ത്.

Tags : Priyanka Mohan Bhagwat Certificate Youth Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up