x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്പ​ഴ വി​ല കൂ​പ്പു​കു​ത്തി

വൈ.​​​​എ​​​​സ്. ജ​​​​യ​​​​കു​​​​മാ​​​​ര്‍
Published: July 3, 2026 02:33 AM IST | Updated: July 3, 2026 02:33 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ല്ലം: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ന്‍ യു​​​​ദ്ധ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ജ​​​​പ്പാ​​​​നും നേ​​​​പ്പാ​​​​ളും ഇ​​​​ന്ത്യ​​​​ന്‍ മാ​​​​മ്പ​​​​ഴ​​​​ത്തി​​​​ന്‍റെ ഇ​​​​റ​​​​ക്കു​​​​മ​​​​തി നി​​​​രോ​​​​ധി​​​​ച്ച​​​​തിനെത്തുടര്‍ന്നു വി​​​​ല​​​​യി​​​​ടി​​​​ഞ്ഞ മാ​​​​മ്പ​​​​ഴ വി​​​​ല മ​​​​ഴ ക​​​​ന​​​​ത്ത​​​​തോ​​​​ടെ കൂ​​​​പ്പു​​​​കു​​​​ത്തി. പ​​​​ല ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും മ​​​​ഴ ക​​​​ന​​​​ത്ത​​​​തോ​​​​ടെ മാ​​​​മ്പ​​​​ഴം വേ​​​​ണ്ടാ​​​​താ​​​​യി.

മാ​​​​മ്പ​​​​ഴ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​ക്കാ​​​​ര്‍ കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ ക​​​​ര്‍​ണാ​​​​ട​​​​ക​​​​ത്തി​​​​ലും ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലും കി​​​​ളി​​​​ച്ചു​​​​ണ്ട​​​​ന്‍ മാ​​​​ങ്ങ​​​​യ്ക്ക് കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ല്‍ മൂ​​​​ന്നു​​​​ രൂ​​​​പ​​​​യാ​​​​യി വി​​​​ല​​​​യി​​​​ടി​​​​ഞ്ഞു. അ​​​​തോ​​​​ടെ ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ക​​​​ര്‍​ണാ​​​​ട​​​​ക സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ല​​​​യി​​​​ട​​​​ത്തും വി​​​​ള​​​​വെ​​​​ടു​​​​പ്പ് നി​​​​ര്‍​ത്തി​​​​വ​​​​ച്ചു.

യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ മ​​​​ഹാ​​​​രാ​​​​ഷ്ട്ര, ഗു​​​​ജ​​​​റാ​​​​ത്ത്, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ആ​​​​ന്ധ്ര തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ധാ​​​​ന മാ​​​​ങ്ങ ക​​​​യ​​​​റ്റു​​​​മ​​​​തി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​യി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ച മാ​​​​ങ്ങ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്കി​​​​റ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് വി​​​​ല ഇ​​​​ടി​​​​ഞ്ഞുതു​​​​ട​​​​ങ്ങി​​​​യ​​​​ത്. വി​​​​ല​​​​കൂ​​​​ടി​​​​യ​​​​തും ജ​​​​ന​​​​പ്രി​​​​യ ഇ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യ അ​​​​ല്‍​ഫോ​​​​ന്‍​സ, മ​​​​ൽ​​​​ഗോ​​​​വ മാ​​​​ങ്ങ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ല്‍ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. ഈ ​​​​ഇ​​​​ന​​​​ങ്ങ​​​​ള്‍ യൂ​​​​റോ​​​​പ്യ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ജ​​​​പ്പാ​​​​ന്‍, അ​​​​റ​​​​ബി നാ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കും ക​​​​യ​​​​റ്റി അ​​​​യ​​​​യ്ക്കു​​​​ന്ന​​​​വ​​​​യാ​​​​ണ്.

അ​​​​തി​​​​നി​​​​ടെ സാ​​​​ധാ​​​​ര​​​​ണ ഇ​​​​നം മാ​​​​മ്പ​​​​ഴ​​​​ങ്ങ​​​​ളും വി​​​​പ​​​​ണി​​​​യി​​​​ല്‍ എ​​​​ത്തി​​​​ത്തുട​​​​ങ്ങി. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ പ്ര​​​​ധാ​​​​ന മാ​​​​മ്പ​​​​ഴ ഉത്പാ​​​​ദ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളാ​​​​യ കൃ​​​​ഷ്ണ​​​​ഗി​​​​രി, സേ​​​​ലം, ധ​​​​ര്‍​മ​​​​പു​​​​രി, ദി​​​​ണ്ടി​​​​ഗ​​​​ല്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ കി​​​​ളി​​​​ച്ചു​​​​ണ്ട​​​​ന്‍ മാ​​​​മ്പ​​​​ഴ​​​​ത്തി​​​​ന്‍റെ​​​​യും മ​​​​റ്റു മാ​​​​ങ്ങ​​​​ക​​​​ളു​​​​ടെയും വി​​​​ല കു​​​​ത്ത​​​​നേ ഇ​​​​ടി​​​​ഞ്ഞു. അ​​​​തോ​​​​ടെ പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ക​​​​ര്‍​ഷ​​​​ക കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കാ​​​​ന്‍ തു​​​​ട​​​​ങ്ങി.

ക​​​​ര്‍​ണാ​​​​ട​​​​ക, അ​​​​ന്ധ്ര, മ​​​​ഹാ​​​​രാ​​​​ഷ്ട്ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ക്കു​​​​റി മാ​​​​ങ്ങ​​​​യു​​​​ടെ വി​​​​ള​​​​വെ​​​​ടു​​​​പ്പ് വൈ​​​​കി. കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം കാ​​​​ര​​​​ണം മാ​​​​വ് പൂ​​​​ക്കു​​​​ന്ന​​​​ത് വൈ​​​​കി​​​​യി​​​​രു​​​​ന്നു. ജ​​​​നു​​​​വ​​​​രി, ഫെ​​​​ബ്രു​​​​വ​​​​രി മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ അ​​​​പ്ര​​​​തീ​​​​ക്ഷ​​​​ത മ​​​​ഴ​​​​യി​​​​ല്‍ മാ​​​​മ്പൂ​​​​വു കൊ​​​​ഴി​​​​ഞ്ഞുപോ​​​​യി. പി​​​​ന്നീ​​​​ട് മാ​​​​വു​​​​ക​​​​ള്‍ ഒ​​​​രു​​​​മി​​​​ച്ചു പൂ​​​​വി​​​​ടു​​​​ക​​​​യും ഒ​​​​ന്നി​​​​ച്ചു മൂ​​​​പ്പെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. മാ​​​​ങ്ങ ഒ​​​​ന്നി​​​​ച്ചു വി​​​​ള​​​​വെ​​​​ടു​​​​പ്പി​​​​നു പാ​​​​ക​​​​മാ​​​​യി. യു​​​​ദ്ധം കാ​​​​ര​​​​ണം ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​ല​​​​ച്ച​​​​തോ​​​​ടെ പ​​​​റി​​​​ച്ചെ​​​​ടു​​​​ത്ത മാ​​​​ങ്ങ മു​​​​ഴു​​​​വ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്ക് ഒ​​​​രു​​​​മി​​​​ച്ചെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ല്‍ ഏ​​​​ക​​​​ദേ​​​​ശം 1.49 ല​​​​ക്ഷം ഹെ​​​​ക്ട​​​​റി​​​​ലാ​​​​ണ് മാ​​​​വ് കൃ​​​​ഷി ചെ​​​​യ്യു​​​​ന്ന​​​​ത്. കോ​​​​ലാ​​​​ര്‍, ചി​​​​ക്ക​​​​ബെ​​​​ല്ലാ​​​​പുര്‍, രാ​​​​മ​​​​ന​​​​ഗ​​​​ര്‍, ബംഗ​​​​ളൂ​​​​രു റൂ​​​​റ​​​​ല്‍, തു​​​​മ​​​​കു​​​​രു ജി​​​​ല്ല​​​​ക​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന മാ​​​​മ്പ​​​​ഴ കൃ​​​​ഷി മേ​​​​ഖ​​​​ല​​​​ക​​​​ള്‍. സം​​​​സ്ഥാ​​​​ന​​​​ത്തെ മാ​​​​മ്പ​​​​ഴ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ 60 ശ​​​​ത​​​​മാ​​​​ന​​​​വും ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്. ബാ​​​​ക്കി 40 ശ​​​​ത​​​​മാ​​​​നം വ​​​​ട​​​​ക്ക​​​​ന്‍ ക​​​​ര്‍​ണാ​​​​ട​​​​ക​​​​യി​​​​ലെ ബെ​​​​ല​​​​ഗാ​​​​വി, ധാ​​​​ര്‍​വാ​​​​ഡ്, ഹാ​​​​വേ​​​​രി, കൊ​​​​പ്പ​​​​ല്‍, ഗ​​​​ദ​​​​ഗ് ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ നി​​​​ന്നാ​​​​ണ്.

ആ​​​​ന്ധ്ര​​​​യി​​​​ലെ പ്ര​​​​ധാ​​​​ന മാ​​​​വ് കൃ​​​​ഷി കേ​​​​ന്ദ്ര​​​​മാ​​​​യ ബം​​​​ഗ​​​​ന​​​​പ്പ​​​​ള്ളി​​​​യി​​​​ലും വൈ​​​​കി​​​​യാ​​​​ണ് മാ​​​​വു പൂ​​​​ത്ത​​​​ത്. മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​ക്കൊ​​​​പ്പം ആ​​​​ന്ധ്ര മാ​​​​മ്പ​​​​ഴ​​​​വും വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ന്‍ യു​​​​ദ്ധം കാ​​​​ര​​​​ണം ഇ​​​​ത്ത​​​​വ​​​​ണ മാ​​​​ങ്ങ ക​​​​യ​​​​റ്റു​​​​മ​​​​തി 20 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഇ​​​​ടി​​​​ഞ്ഞു. മേ​​​​യ് വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​പ്ര​​​​കാ​​​​രം 40 ശ​​​​ത​​​​മാ​​​​നം ക​​​​യ​​​​റ്റു​​​​മ​​​​തി ക​​​​രാ​​​​ര്‍ റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു. 

ജ​​​​പ്പാ​​​​നി​​​​ലും നേ​​​​പ്പാ​​​​ളി​​​​ലും ഇ​​​​ന്ത്യ​​​​ന്‍ മാ​​​​മ്പ​​​​ഴ​​​​ത്തി​​​​ന് വി​​​​ല​​​​ക്ക്

ജ​​​​പ്പാ​​​​നു പി​​​​ന്നാ​​​​ലെ നേ​​​​പ്പാ​​​​ളും ഇ​​​​ന്ത്യ​​​​ന്‍ മാ​​​​മ്പ​​​​ഴ​​​​ത്തി​​​​ന് വി​​​​ല​​​​ക്ക് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് മ​​​​റ്റൊ​​​​രു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. ഇ​​​​ന്ത്യ​​​​യി​​​​ല്‍ നി​​​​ന്നു​​​​ള്ള മാ​​​​ങ്ങ​​​​യി​​​​ല്‍ ഫം​​​​ഗസും റൂ​​​​ട്ട് വി​​​​ല്‍​റ്റ് ഡിസീ​​​​സ് രോ​​​​ഗാ​​​​ണു​​​​ക്ക​​​​ളെയും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ലെ വൃ​​​​ക്ഷ​​​​ങ്ങ​​​​ളി​​​​ലെ രോ​​​​ഗ​​​​ങ്ങ​​​​ള്‍ ജ​​​​പ്പാ​​​​നി​​​​ലേ​​​​ക്ക് മാ​​​​ങ്ങ വ​​​​ഴി പ​​​​ക​​​​രാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ് ജ​​​​പ്പാ​​​​ന്‍ വി​​​​ല​​​​ക്ക് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

മാ​​​​ങ്ങ​​​​യി​​​​ല്‍ അ​​​​മി​​​​ത​​​​മാ​​​​യ അ​​​​ള​​​​വി​​​​ൽ കീ​​​​ട​​​​നാ​​​​ശി​​​​നി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ തു​​​​ട​​​​ര്‍​ന്നാ​​​​ണ് നേ​​​​പ്പാ​​​​ള്‍ ഇ​​​​ന്ത്യ​​​​ന്‍ മാ​​​​മ്പ​​​​ഴം നി​​​​രോ​​​​ധി​​​​ച്ച​​​​ത്. ജ​​​​പ്പാ​​​​നും നേ​​​​പ്പാ​​​​ളും ആ​​​​രോ​​​​ഗ്യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി നി​​​​രോ​​​​ധി​​​​ച്ച മാ​​​​മ്പ​​​​ഴം വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ല്‍ കേ​​​​ര​​​​ള വി​​​​പ​​​​ണി​​​​യി​​​​ല്‍ വി​​​​റ്റ​​​​ഴി​​​​ക്കു​​​​ക​​​​യാ​​​​ണ്.

മു​​​​ത​​​​ല​​​​മ​​​​ട​​​​യ്ക്കു തി​​​​രി​​​​ച്ച​​​​ടി

കേ​​​​ര​​​​ള​​​​ത്തി​​​​ലെ മാ​​​​ങ്കോ സി​​​​റ്റി എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ മു​​​​ത​​​​ല​​​​മ​​​​ട​​​​യി​​​​ല്‍ മാ​​​​ങ്ങ സീ​​​​സ​​​​ണും ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യും ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്താ​​​​ണ് പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ന്‍ യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​ല​​​​ച്ചു.

കി​​​​ലോ​​​​യ്ക്ക് 800 രൂ​​​​പ​​​​യ്ക്കു​​​​വ​​​​രെ വി​​​​റ്റ മാ​​​​മ്പ​​​​ഴ​​​​ത്തി​​​​ന്‍റെ വി​​​​ല 30 രൂ​​​​പ​​​​യാ​​​​യി കൂ​​​​പ്പു​​​​കു​​​​ത്തി. ബം​​​​ഗ​​​​ന​​​​പ്പ​​​​ള്ളി, ച​​​​ക്ക​​​​ര​​​​ക്കു​​​​ട്ടി, ച​​​​ന്ദ്ര​​​​ക്കാ​​​​ര​​​​ന്‍ തു​​​​ട​​​​ങ്ങി 50ഓ​​​​ളം ഇ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് മു​​​​ത​​​​ല​​​​മ​​​​ട​​​​യി​​​​ല്‍ കൃ​​​​ഷി ചെ​​​​യ്യു​​​​ന്ന​​​​ത്. മാ​​​​വ് കൃ​​​​ഷി​​​​യി​​​​ല്‍ ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന മു​​​​ത​​​​ല​​​​മ​​​​ട​​​​ക്കാ​​​​ര്‍​ക്ക് പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ന്‍ യു​​​​ദ്ധം ക​​​​യ്പു​​​​നീ​​​​രാ​​​​ണ് സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ല്‍ ആ​​​​ദ്യം മാ​​​​ങ്ങ പാ​​​​ക​​​​മാ​​​​കു​​​​ന്ന​​​​ത് പാ​​​​ല​​​​ക്കാ​​​​ട്ടെ മു​​​​ത​​​​ല​​​​മ​​​​ട​​​​യി​​​​ലാ​​​​ണ്.

അ​​​​തി​​​​നാ​​​​ല്‍ മു​​​​ത​​​​ല​​​​മ​​​​ട മാ​​​​ങ്ങ​​​​യ്ക്ക് ലോ​​​​ക​​​​ത്തെ​​​​മ്പാ​​​​ടും ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രു​​​​ണ്ട്. വി​​​​പ​​​​ണി​​​​യി​​​​ല്‍ മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു​​​​ള്ള മാ​​​​ങ്ങ വ​​​​ന്നുതു​​​​ട​​​​ങ്ങാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ മു​​​​ത​​​​ല​​​​മ​​​​ട മാ​​​​ങ്ങ​​​​യ്ക്ക് മു​​​​ന്തി​​​​യ വി​​​​ല ല​​​​ഭി​​​​ക്കു​​​​ന്നു. ഡി​​​​സം​​​​ബ​​​​ര്‍ മു​​​​ത​​​​ല്‍ മേ​​​​യ് വ​​​​രെ​​​​യാ​​​​ണ് മു​​​​ത​​​​ല​​​​മ​​​​ട മാ​​​​ങ്ങ​​​​യു​​​​ടെ സീ​​​​സ​​​​ണ്‍.

കി​​​​ളി​​​​ച്ചു​​​​ണ്ട​​​​ന്‍ മാ​​​​മ്പ​​​​ഴം നാ​​​​ലു കി​​​​ലോ​​​​യ്ക്ക് നൂ​​​​റു​​​​ രൂ​​​​പ

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ന്‍ യു​​​​ദ്ധ​​​​വും ജ​​​​പ്പാ​​​​നും നേ​​​​പ്പാ​​​​ളും നി​​​​രോ​​​​ധ​​​​നം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നെ തു​​​​ട​​​​ര്‍​ന്ന് ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​ല​​​​ച്ച​​​​തോ​​​​ടെ വി​​​​പ​​​​ണി​​​​യി​​​​ല്‍ വി​​​​ല കു​​​​റ​​​​ഞ്ഞ മാ​​​​മ്പ​​​​ഴം കേ​​​​രളത്തി​​​​ലെ​​​​ത്തി​​​​ച്ച് വി​​​​ല​​​​കു​​​​റ​​​​വി​​​​ല്‍ വി​​​​റ്റു തീ​​​​ര്‍​ക്കു​​​​ക​​​​യാ​​​​ണ് വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍.

കി​​​​ളി​​​​ച്ചു​​​​ണ്ട​​​​ന്‍ മാ​​​​മ്പ​​​​ഴം നാ​​​​ലു കി​​​​ലോ നൂ​​​​റു​​​​രൂ​​​​പ​​​​യ്ക്കാ​​​​ണ് പ​​​​ല​​​​യി​​​​ട​​​​ത്തും വി​​​​ല്‍​ക്കു​​​​ന്ന​​​​ത്. അ​​​​ല്‍​ഫോ​​​​ന്‍​സ, മ​​​​ൽ​​​​ഗോ​​​​വ ഇ​​​​ന​​​​ങ്ങ​​​​ള്‍ കി​​​​ലോ​​​​യ്ക്ക് 70 രൂ​​​​പ മു​​​​ത​​​​ല്‍ വി​​​​ല്‍​ക്കു​​​​ന്നു. സി​​​​ന്ദൂ​​​​രം -50, ഹി​​​​മാ​​​​സ് 65, ക​​​​രി​​​​നീ​​​​ല​​​​ന്‍ 30, എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വി​​​​ല.

തേ​​​​നി​​​​യി​​​​ലെ തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പ്ര​​​​ധാ​​​​ന​​​​മാ​​​​യി മാ​​​​മ്പ​​​​ഴം എ​​​​ത്തു​​​​ന്ന​​​​ത്. ക​​​​ര്‍​ണാ​​​​ട​​​​ക, ആ​​​​ന്ധ്ര എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നും മാ​​​​ങ്ങ എ​​​​ത്തു​​​​ന്നു​​​​ണ്ട്. മു​​​​ന്‍ വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ സീ​​​​സ​​​​ണി​​​​ല്‍ 150 മു​​​​ത​​​​ല്‍ 200 രൂ​​​​പ​​​​യ്ക്കാ​​​​ണ് അ​​​​ല്‍​ഫോ​​​​ന്‍​സ, മ​​​​ൽ​​​​ഗോ​​​​വ മാ​​​​ങ്ങ​​​​യി​​​​ന​​​​ങ്ങ​​​​ള്‍ വി​​​​റ്റി​​​​രു​​​​ന്ന​​​​ത്.

Tags : Mango prices skyrocketed

Recent News

Corehub Up