x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ പ്ര​ശ്നം; ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​എം. ഷാ​ജി

വെബ് ഡെസ്ക്
Published: July 3, 2026 10:01 AM IST | Updated: July 3, 2026 10:27 AM IST

കെ.എം.ഷാജി

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തെ തെ​രു​വു​നാ​യ പ്ര​ശ്ന​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​എം. ഷാ​ജി. ഇ​ത്ത​രം തെ​രു​വു​നാ​യ​ക​ളെ മ​ന​സി​ലാ​ക്കാ​ൻ നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി മാ​ലി​ന്യ സം​സ്ക​ര​ണ അ​തോ​റി​റ്റി രൂ​പ​വ​ത്ക​രി​ക്കും. ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കി​ട്ടു​ന്ന ഫ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മൂ​ന്നു​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​നി​സി​പ്പാ​ലി​റ്റി​ക്കും കോ​ർ​പ്പ​റേ​ഷ​നും സ്വ​യം പ​ണം സ​മ്പാ​ദി​ക്കാ​നാ​വു​ന്ന വി​ധം മു​നി​സി​പ്പ​ൽ ബോ​ണ്ട് ഉ​ൾ​പ്പെ​ടെ ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളെ ന​ഗ​ര​പ​ഞ്ചാ​യ​ത്തു​ക​ളാ​യി വ​ർ​ഗീ​ക​രി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Stray dog K.M. Shaji euthanasia

Recent News

Corehub Up