പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയിലും എൻടിഎയ്ക്ക് പിഴവ്. ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് പിഴവുകളാണ് കണ്ടെത്തിയത്.
ഒരു ചോദ്യത്തിന് ശരിയുത്തരമില്ല. ഈ ചോദ്യം റദ്ദാക്കി മൂല്യനിർണയം നടത്താനാണ് തീരുമാനം. മറ്റൊരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് ഉത്തരങ്ങളും മൂല്യനിർണയത്തിൽ പരിഗണിക്കും.
അതേസമയം, ജൂൺ 21ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ ഫലം ജൂലൈ20ഓടെ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. മേയ് മൂന്നിന് നടന്ന പരീക്ഷ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി വീണ്ടും നടത്തേണ്ടിവന്നെങ്കിലും യഥാസമയം ഫലം പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് എൻടിഎ.
Tags : NEET re-examination two mistakes Physics question paper