x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഷ്യ​ൻ ആ​ക്ര​മ​ണം; യു​ക്രെ​യ്നി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ അ​ട​ക്കം 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: September 2, 2026 05:26 AM IST | Updated: September 2, 2026 05:26 AM IST

കീ​വ്: ​യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന​ട​ക്കം 12 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പാ​ർ​പ്പി​ട മേ​ഖ​ല​ക​ളും പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളും ന​ശി​ച്ചു. യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലും ഇ​തി​നോ​ടു ചേ​ർ​ന്ന ബോ​റി​സ്പി​ൽ ന​ഗ​ര​ത്തി​ലു​മാ​ണു മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കീ​വി​ലാ​ണ് ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്നു സൂ​ച​ന​യു​ണ്ട്. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ, ഡ്രോ​ണു​ക​ൾ, ഗ്ലൈ​ഡ് ബോം​ബു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. തു​റ​മു​ഖ ന​ഗ​ര​മാ​യ ഒ​ഡേ​സ, ഖേ​ർ​സ​ൺ, സാ​പ്പോ​റി​ഷ്യ, ഖാ​ർ​കീ​വ്, ചെ​ർ​ണി​ഹീ​വ്, സു​മി, നി​പ്രോ പ്ര​ദേ​ശ​ങ്ങ​ളി​ലും റ​ഷ്യ​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

ജെ​റ്റ് എ​ൻ​ജി​നു​ക​ൾ ഘ​ടി​പ്പി​ച്ച പു​തി​യ ത​രം ഡ്രോ​ണു​ക​ളും റ​ഷ്യ ഉ​പ​യോ​ഗി​ച്ച​താ​യി സെ​ല​ൻ​സ്കി അ​റി​യി​ച്ചു. വേ​ഗം കൂ​ടി​യ ഇ​ത്ത​രം ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ടു​ക ദു​ഷ്ക​ര​മാ​ണ്. യു​ക്രെ​യ്ന്‍റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ദു​ർ​ബ​ല​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​തി​വി​ലും കൂ​ടു​ത​ൽ പേ​ർ കൊ​ല്ല​പ്പെ​ടു​ന്നു​ണ്ട്. മി​ത്ര രാ​ജ്യ​ങ്ങ​ൾ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ന​ല്ക​ണ​മെ​ന്നു യു​ക്രെ​യ്ൻ നേ​തൃ​ത്വം അ​ഭ്യ​ർ​ഥി​ച്ചു.

Tags : Russian attack killed Indian Ukraine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up